The Hunt
ദി ഹണ്ട് (2020)

എംസോൺ റിലീസ് – 1833

IMDb

6.6/10

ഗ്രെയ്ഗ് സോബലിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് the hunt.
അപരിചിതരായ 11 പേർ, ഒരു ദിവസം ഉറക്കമുണരുമ്പോൾ വായ് മൂടിക്കെട്ടി ഒരു വിജനമായ സ്ഥലത്ത് പെടുന്നു.അവർ എങ്ങനെ അവിടെയെത്തി എന്തിനു വേണ്ടി അവരെ തെരെഞ്ഞെടുത്തു എന്ന് അവർക്കറിയില്ല. പെട്ടെന്ന് അവർക്ക് നേരെ വെടിയുണ്ടകൾ വരുന്നു അവർ ചിതറിയോടുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം വിവരിക്കുന്നത്.
അമേരിക്കയിൽ ഒരുപാട് ചർച്ചാ വിഷയമായ ഈ സിനിമ തിയേറ്ററിൽ റിലീസായി അധികം വൈകാതെ കോവിഡ് 19 കാരണം തിയേറ്റർ അടച്ചു.
അമേരിക്കയിലെ ജാതി വ്യവസ്ഥയാണ് ഈ സിനിമയുടെ ആശയം.