Om Shanti Om
ഓം ശാന്തി ഓം (2007)

എംസോൺ റിലീസ് – 1835

ഭാഷ: ഹിന്ദി
സംവിധാനം: Farah Khan
പരിഭാഷ: ദീപക് ദീപു ദീപക്
ജോണർ: ആക്ഷൻ, കോമഡി, ഡ്രാമ
IMDb

6.8/10

Movie

N/A

ഫറാഖ്‌ ഖാന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓം.

സിനിമ നടൻ ആവാൻ കൊതിക്കുന്ന ജൂനിയർ ആർടിസ്റ്റ് ഓം പ്രകാശിന് പ്രശസ്ത നടി ആയ ശാന്തിയോട് ചെറിയ  ഇഷ്ടമുണ്ട്. അക്കാലത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആയ  മുകേഷ് മെഹ്‌റ എന്ന ശാന്തിയുടെ ഭർത്താവ് ശാന്തിയെ കൊല്ലാൻ ശ്രമിക്കുന്നു ഇതിനിടയിലേക്കു കടന്നു വരുന്ന ഓംപ്രകാശും കൂടെ കൊല്ലപ്പെടുന്നു.വലിയ സിനിമാതാരം ആയ ഓം കപൂർ ആയി ഓം പ്രകാശ് പുനർജനിക്കുന്നു സാന്റി എന്ന ജൂനിയർ ആർടിസ്റ്റ് ആയി ശാന്തിയും പുനർജനിക്കുന്നു.  

ഓം പ്രകാശായും ഓം കപൂറായും ഷാരൂഖ് ഖാനും. ശാന്തിപ്രിയയായും സാൻഡി ആയി ദീപിക പഡുകോണും മുകേഷ് മെഹ്റ ആയി അർജ്ജുൻ രാംപാലും വേഷമിടുന്നു.

ദീപിക പഡുകോണിൻ്റെ ആദ്യ ചിത്രമാണെന്ന  പ്രത്രേകത കൂടി ഈ ചിത്രത്തിനുണ്ട്.

അതിഥി വേഷത്തിൽ ബോളിവുഡ്ഡിലെ ഏകദേശം എല്ലാ താരങ്ങളും അണിനിരന്ന ഒരു ചിത്രം കൂടിയാണ് ഓം ശാന്തി ഓം