Dhoom 2
ധൂം 2 (2006)

എംസോൺ റിലീസ് – 1849

Download

15333 Downloads

IMDb

6.6/10

Movie

N/A

യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 35 കോടി മുതൽമുടക്കിൽ 2006 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം ആണ് ധൂം 2.ധൂം സീരീസിലെ 2 മത്തെ ചിത്രമാണ് ഇത്.ആദ്യമായി ബ്രസീലിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിന് അവകാശപെട്ടതാണ്.ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 150 കോടി രൂപ നേടിയെടുക്കാൻ ഈ മെഗാ ഹിറ്റ്‌ മൂവിക്ക് ആയി.

അഭിഷേക് ബച്ചൻ, ഹൃതിക് റോഷൻ,ഐശ്വര്യ റായി, ബിപാഷ ബസു, ഉദയ് ചോപ്ര എന്നിവരാണ് ധൂമിന്റെ 2 ആം ഭാഗത്തിൽ വേഷമിട്ടത്.

പോലീസ് കള്ളൻ സ്റ്റോറിയുടെ മോഡേൺ വേർഷൻ ആണ് ഈ സിനിമയുടെ തീം എന്നാൽ അത് ത്രില്ലിംഗ് ആയ രീതിയിൽ പ്രേഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അണിയിച്ചോരുക്കാൻ സംവിധായകനായ സഞ്ജിവ് ഗാദ്വിവിക്ക്‌ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്.

തട്ടുപൊളിപ്പൻ ആക്ഷൻ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച വിരുന്നായിരിക്കും ഈ സിനിമ.ഇതിന്റെ ആദ്യ ഭാഗത്തിന്റെ (ധൂം 1)ന്റെ മലയാള സബ് എംസോണിൽ ലഭ്യമാണ് എന്ന കാര്യം കൂടി ഈ അവസരത്തിൽ ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.