എം-സോണ്‍ റിലീസ് – 1860
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kevin Greutert |
പരിഭാഷ | മാജിത് നാസർ |
ജോണർ | ഹൊറര്‍, മിസ്റ്ററി |
ആറ് സിനിമകളിലായി പറഞ്ഞു വരുന്ന ജിഗ്‌സോ ചരിത്രത്തിന് ഈ ഏഴാം ഭാഗത്തോടെ തിരശ്ശീല വീഴുകയാണ്.
സോ ഫൈനൽ ചാപ്റ്റർ എന്ന് കൂടി അറിയപ്പെടുന്ന ഈ ചിത്രം, പേരിനെ അന്വർത്ഥമാക്കുമാറ് പഴുതുകൾ ഒന്നുമില്ലാതെ, പ്രേക്ഷകരുടെ മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും നൽകുന്നുണ്ട്.
*സോ സീരീസിലെ മുൻ ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവർ വായന തുടരാതിരിക്കുക.
ട്രാപ്പിൽ നിന്നും രക്ഷപ്പെടുന്ന മാർക്ക് ഹോഫ്മാനിൽ നിന്നും രക്ഷപ്പെടാൻ
ജിൽ, ഐ.എയുടെ സഹായം തേടുന്നു.
അതിനിടയിൽ ഇത്തവണ ജിഗ്‌സോ ഗെയിമിന്റെ ഭാഗമാകുന്നത് ടിവി അവതാരകൻ ആയ
ബോബി ഡേഗനാണ്.
ജിൽ ഹോഫ്മാന്റെ പിടിയിൽ നിന്നും രക്ഷ
നേടുമോ എന്നുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിറത്തിന്റെ പേരിൽ വിവേചനങ്ങളും അതിനെതിരെ ഉള്ള പ്രതിഷേധങ്ങളും കൊടുമ്പിരി
കൊള്ളുന്ന ഇക്കാലത്ത് അതിനെതിരെയുള്ള
ഒരു പ്രതിഷേധ രംഗവും ചിത്രത്തിലുണ്ട്.
ചുരുക്കത്തിൽ ജിഗ്‌സോ ആരാധകരെ പൂർണ്ണമായി തൃപ്‍തിപ്പെടുത്തുന്ന ചിത്രമാണ്
സോ 3D