എം-സോണ്‍ റിലീസ് – 1875
ഏലിയ സുലൈമാന്‍ ഫെസ്റ്റ്- 02
ഭാഷ | അറബിക്, ഹീബ്രു |
സംവിധാനം | Elia Suleiman |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, റൊമാന്‍സ്, വാര് |
പാലസ്തീൻ സംവിധായകൻ ഏലിയ സുലൈമാൻ 2002 ൽ സംവിധാനം ചെയ്ത സറിയൽ ബ്ലാക്ക് കോമഡി ചിത്രമാണ് ഡിവൈൻ ഇൻറ്റർവെൻഷൻ. പാലസ്തീൻ-ഇസ്രയേൽ സംഘർഷ മേഖലയുടെ പശ്ചാതലത്തിൽ നസ്രറേത്തിലെ ജീവിതത്തെ പ്രത്യേകിച്ച് കഥ ഒന്നും പറയാതെ പല സ്കിറ്റുകൾ കോർത്തിണക്കിയ പോലെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ രൂപം കൊണ്ട ചിത്രമാണിത്. ഹാസ്യത്തിലൂടെയാണെങ്കിലും ഏറ്റവും തീക്ഷണതയോടെ അധിനിവേശ തീവ്രസുരക്ഷ സംവിധാനങ്ങളിലൂടെ ഇസ്രയേൽ നടത്തുന്ന ഇടപെടലുകളെ പരിഹസിക്കുന്നുമുണ്ട് സംവിധായകൻ. രണ്ടിടത്തായി കഴിയുന്ന കാമുകികാമുകന്മാരെ ഇസ്രയേലി മിലിറ്ററി ചെക്ക് പോസ്റ്റിൽ കൂടി കടത്തിവിടാത്തത് കൊണ്ട് ചെക്ക് പോസ്റ്റിനു സമീപത്തുള്ള കാർപാർക്കിൽ അവരുടെ കാറിൽ ഇരുന്ന് പരസ്പരം കൈകോർത്ത് പ്രണയം പങ്കിടുന്നതെല്ലാം സംവിധായകൻ അവതരിപ്പിക്കുമ്പോൾ ആ പരിഹാസത്തിന്റെ രൂക്ഷത പ്രേക്ഷകന് മനസിലാകും. ബസ്റ്റർ കീറ്റൺ, ജാക്സ് താതി, ജിം ജാർമുഷ് തുടങ്ങിയ സംവിധായകരെ പോലെ തന്നെ നിർവകാര ഭാവത്തോടെ മുഖ്യകഥാപാത്രത്തിന്റെ വേഷം സംവിധാകനായ ഏലിയ സുലൈമാനാണ് അവതരിപ്പിച്ചിരിക്കുന്നത് .