എം-സോണ് റിലീസ് – 1872
ഭാഷ | ഹിന്ദി |
സംവിധാനം | Ajay Bahl |
പരിഭാഷ | ജംഷീദ് ആലങ്ങാടൻ |
ജോണർ | ഡ്രാമ, മിസ്റ്ററി |
പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തിയ “മി റ്റൂ മൂവ്മെന്റ്’ നെ അടിസ്ഥനമാക്കി 2019 ൽ ബോളിവുഡിൽ ഇറങ്ങിയ കോർട്ട്റൂം ഡ്രാമയാണ് section 375.Kumar Mangat Pathak, Abhishek Pathak എന്നിവരോടൊപ്പം SCIPL കമ്പനിയും ചേർന്നാണ് ഈ പടം നിർമിച്ചിട്ടുള്ളത്.Manish Gupta യുടെ തിരക്കഥക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത് Ajay Bahl ആണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 വകുപ്പിനെ സാധാരണക്കാരിൽ എത്തിക്കുന്നതിൽ അണിയറക്കാർ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. Akshay Khanna, Richa Chadha, Meera Chopra, Rahul Bhat തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത്.
ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ രോഹൻ ഖുറാനക്കെതിരെ അയാളുടെ സിനിമയിലെ assistant costume designer റേപ്പ് കുറ്റം ആരോപിച്ചു കേസ് ഫയൽ ചെയ്യുന്നു .തെളിവുകൾ എല്ലാം അയാൾക്ക് എതിരായിരുന്നു , ഒരു പാവപ്പെട്ട പെൺകുട്ടിയെ നശിപ്പിച്ച അയാളെ വെറുതെ വിടരുത് എന്ന് മീഡിയയും , ഓൺലൈൻ കൂട്ടായ്മകളും സ്ത്രീ സംഘടനകളും എല്ലാം ആവശ്യപ്പെടുന്നു …
പെൺകുട്ടിക്ക് വേണ്ടി വനിതാ അഡ്വക്കേറ്റ് ഹിരൽ ഗാന്ധി കോടതിയിൽ ഹാജരാവുന്നു.എന്നാൽ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് ഈ കുറ്റവാളിക്ക് വേണ്ടി തരുൺ സലൂജ എന്ന പ്രമുഖനായ അഡ്വക്കേറ്റ് എത്തുന്നു , ഈ അഡ്വക്കേറ്റിന്റെ ട്രെയിനി ആയി വർക്ക് ചെയ്തിട്ടുള്ള വനിതാ അഡ്വക്കേറ്റ് ഹിരൽ ഗാന്ധി ക്കു തന്റെ ഗുരുവിന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കുമോ ?
സത്യം ജയിക്കുമോ? നീതി നടപ്പിലാവുമോ? അതോ ഇന്ത്യയിലെ നിയമത്തിലെ പഴുതുകളിലൂടെ കുറ്റവാളി രക്ഷപ്പെടുമോ? ആ പെൺകുട്ടി പറയുന്നത് മുഴുവൻ സത്യമായിരുന്നുവോ? സ്ത്രീകളെ വെച്ച് നോക്കുമ്പോൾ ആണുങ്ങൾക്ക് നിയമപരിരക്ഷ കുറവുള്ള നമ്മുടെ ഈ രാജ്യത്തു ഇനി വേറെ എന്തെങ്കിലും ആയിരുന്നുവോ സത്യം? ഇതിനെല്ലാമുള്ള ഉത്തരമാണ് ഈ ചിത്രം.