എം-സോണ്‍ റിലീസ് – 1882
ഭാഷ | പോര്‍ച്ചുഗീസ് |
സംവിധാനം | Daniel Ribeiro |
പരിഭാഷ | ഷഹൻഷ സി |
ജോണർ | ഡ്രാമ, റൊമാന്‍സ് |
ഡാനിയൽ റിബീറോ രചനയും സംവിധാനവും നിര്‍വഹിച്ച 2014ല്‍ റിലീസായ ബ്രസീലിയന്‍ കമിംഗ് എയ്ജ് മൂവിയാണ് ദ വേ ഹി ലുക്ക്‌സ്.2010 ലെ സംവിധായകന്‍റെ തന്നെ ഐ ഡോണ്ട് വാണ്ട് ടു ഗോ ബാക്ക് അലോൺ എന്ന ഹ്രസ്വചിത്രത്തെ\ അടിസ്ഥാനമാക്കിയാണ് ഈ സിനിമ
ജന്മനാ അന്ധനായ ലിയോ ഓവർ പ്രൊട്ടക്റ്റീവായ മാതാപിതാക്കളുടെ ഇടയിലും ശല്യക്കാരായ ക്ലാസ്സ്‌മെറ്റിസിനിടയിലും കിടന്നു വിയർപ്പു മുട്ടുകയാണ് . ജിയോവാന എന്ന കൂട്ടുകാരി മാത്രമാണ് അവനു ഒരു ആശ്വാസം. ഇവരുടെ സുഹൃത്ത് ബന്ധത്തിലേക് ഗബ്രിയേൽ എന്ന പുതിയ ക്ലാസ്സ്‌മേറ്റ് വരുന്നു. ലിയോയുടെ ജീവിതം പതിയെ അതോടെ മാറി മറിയുകയാണ്.
യൗവ്വനവും, സൗഹൃദവും, പ്രേമവും എല്ലാം ലിയോയെ മാറി മാറി വീർപ്പുമുട്ടിക്കുന്നു. അന്ധത ഒരു കുറവായിരിക്കാം, പക്ഷേ അത് തന്റെ വ്യക്തിത്വത്തെയും, സ്വപ്നങ്ങളെയും ബാധിക്കേണ്ടതില്ല എന്ന ഉറച്ച വിശ്വാസം അവനുണ്ട്.
പരിമിതികളില്ല ഏന്നുള്ളതാണ് പ്രേമത്തിന്റെ സൗന്ദര്യവും, നിഗൂഢതയുമെല്ലാം. സൂക്ഷ്മവും, മനോഹരവുമായ ഭാവങ്ങളെ നല്ല രീതിയിൽ തന്നെ അഭിനേതാക്കളും പ്രകടിപ്പിക്കുന്നു.
64-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം രണ്ട് അവാർഡുകൾ നേടി; പനോരമ വിഭാഗത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ഫിപ്രെസ്സി സമ്മാനവും മികച്ച എൽജിബിടി തീം ഫീച്ചറിനുള്ള ടെഡി അവാർഡും. 87-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ബ്രസീലിയൻ
എന്‍ട്രിയായിരുന്നു ഈ സിനിമ