PSV Garuda Vega
PSV ഗരുഡ വേഗ (2017)

എംസോൺ റിലീസ് – 1171

ഭാഷ: തെലുഗു
സംവിധാനം: Praveen Sattaru
പരിഭാഷ: ഷാൻ ഫ്രാൻസിസ്
ജോണർ: ആക്ഷൻ, ഡ്രാമ
Download

3225 Downloads

IMDb

7.6/10

Movie

N/A

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അസിസ്റ്റന്റ്‌ കമ്മീഷണര്‍ ചന്ദ്രശേഖര്‍, രാജ്യത്തെ സേവിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ മുഴുവന്‍ സമയവും പല രഹസ്യ അന്വേഷണങ്ങളിലും മറ്റു പല പ്രവര്‍ത്തനങ്ങളിലും ആയിരിക്കും, ആയതിനാല്‍ സ്വന്തം ഭാര്യയോടും മകനോടുമൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് അദ്ദേഹം ജോലി രാജിവെച്ച് മുഴുവന്‍ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കാനായി രാജി കത്തും കൊടുത്ത് വീട്ടിലേക്കു വരുന്ന വഴിയില്‍ റോഡില്‍ വെച്ച് അലക്ഷ്യമായി വന്ന ഒരു കാര്‍ ചന്ദ്രശേഖറിന്‍റെ കാറില്‍ ഇടിക്കുകയും ആ വണ്ടിയില്‍ ഉണ്ടായിരുന്ന ഒരാളുടെ കൈയ്യില്‍ ഒരു തോക്ക് കാണുകയും ചെയ്യുന്നു.

അയാളില്‍ സംശയം തോന്നിയ ചന്ദ്രശേഖര്‍ ഇടിച്ച കാറിന്റെ വിവരങ്ങളും മറ്റും NIA ഓഫീസിലേക്ക് വിളിച്ചിട്ട് ചെക്ക് ചെയ്യാന്‍ പറയുകയും ചെയ്തിട്ട് വീട്ടിലേക്കു പോകുന്നു. വീട്ടില്‍ വെച്ച് TV യിലെ വാര്‍ത്തയില്‍ 50 വയസ്സുള്ള ഒരു സ്ത്രീ അവരുടെ അപ്പാര്‍ട്ട്മെന്റില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട വാര്‍ത്ത കാണാന്‍ ഇടയാകുന്നു. ആ കൊലക്കും ആ കാറില്‍ ഉണ്ടായിരുന്ന ആളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്നു സംശയിക്കുന്നു. ചന്ദ്രശേഖര്‍ ആ കേസിന്‍റെ അന്വേഷണ ചുമതല സ്വയം ഏറ്റെടുത്ത് അന്വേഷിക്കുന്നതിനിടയില്‍, നിരഞ്ജന്‍ അയ്യര്‍ എന്ന ഒരു ഹാക്കര്‍ അവന്‍റെ കൈവശം ഉള്ള സീക്രട്ട് ഡാറ്റാ 10 കോടി രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ ഒരു ബോംബ്‌ സ്ഫോടന ശ്രമം ഉണ്ടാകുകയും NIA ഇടപെട്ട് ആ ബോംബ്‌ സ്ഫോടനശ്രമം തകര്‍ക്കുകയും സംശയം തോന്നിയ ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുന്നു.

നിര്‍ഭാഗ്യവശാല്‍ നിരഞ്ജന്‍ അയ്യര്‍ അതില്‍ പെടുകയും അവനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്ക് പല ഞെട്ടിക്കുന്ന വിവരങ്ങളും, ഇന്ത്യാ രാജ്യത്തെ തന്നെ മറ്റു ലോകരാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ മുന്‍പിലും മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റി മറിക്കുന്ന ഞെട്ടിപ്പിക്കുന്ന വന്‍ ആണവായുധ അഴിമതിയുടെ രഹസ്യങ്ങളും ആണ് ലഭിച്ചത്. തുടർന്നുള്ള ഉദ്വേഗജനകമായ രംഗങ്ങളാണ് സിനിമയെ വ്യത്യസ്ഥമാക്കുന്നത്. ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു പക്കാ കൊമേര്‍ഷ്യല്‍ സിനിമയാണ് PSV ഗരുഡവേഗ.