എം-സോണ്‍ റിലീസ് – 1890
ഭാഷ | അറബിക് |
സംവിധാനം | Alaa Eddine Aljem |
പരിഭാഷ | ശ്രീജിത്ത് കെ പി |
ജോണർ | കോമഡി, ക്രൈം |
മൂന്നു പ്രധാന കഥാപാത്രങ്ങളുടെ വിശ്വാസങ്ങളിലൂടെയാണ് Alaa Eddine Aljem സംവിധാനം ചെയ്ത “ദി അൺനോൺ സെയ്ന്റ്” എന്ന സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മോഷ്ടാവ്, ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന കാവൽക്കാരൻ, പഴയ ജീവിതനില തിരികെവരുമെന്ന് വിശ്വസിക്കുന്ന കൃഷിക്കാരൻ.
പോലീസ് പിന്തുടരുന്ന ഒരു മോഷ്ടാവ് താൻ മോഷ്ടിച്ച പണമടങ്ങിയ ബാഗ് ഒരു കുന്നിന്റെ മുകളിൽ ഒരു ശവക്കുഴിയുണ്ടാക്കി അതിൽ കുഴിച്ചിടുന്നു. വർഷങ്ങൾക്കു ശേഷം ജയിൽ മോചിതനായ കള്ളൻ, ഈ പണം വീണ്ടെടുക്കാൻ കുന്നിൻമുകളിലേക്ക് വരുന്നു. എന്നാൽ ആ ശവക്കുഴി ഏതോ വിശുദ്ധന്റെയാണെന്നു കരുതിയ ആളുകൾ അവിടമൊരു ആരാധനാലയമാക്കിയതും അതിനെ ചുറ്റിപറ്റി ഒരു ഗ്രാമം വളർന്നുവന്നതുമാണ് ഇവിടെയെത്തുന്ന കള്ളൻ കാണുന്നത്. തന്റെ പണം തിരിച്ചെടുക്കാൻ ശ്രമിക്കുന്ന കള്ളന്റെയും ശവകുടീരം കാവൽക്കാരനിലൂടെയും ഒരു മഴക്കുവേണ്ടി കാത്തിരിക്കുന്ന കൃഷിക്കാരന്റെയും ജീവിതത്തിൽ അറിയപ്പെടാത്ത വിശുദ്ധന്റെ ശവകുടീരം ഉണ്ടാക്കുന്ന പ്രതിസന്ധികളിലൂടെയും ആളുകളുടെ അന്ധവിശ്വാസത്തെ വിമർശിച്ചും കഥ മുന്നോട്ടു പോകുന്നു.