• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Hurt Locker / ദി ഹർട്ട് ലോക്കർ (2008)

June 17, 2021 by Vishnu

എം-സോണ്‍ റിലീസ് – 2617 ഭാഷ ഇംഗ്ലീഷ് സംവിധാനം Kathryn Bigelow പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.5/10 ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാതറിൻ ബിഗലോ സംവിധാനം ചെയ്ത്, 2008ൽ റിലീസായ, എക്കാലത്തെയും മികച്ച യുദ്ധ സിനിമകളിലൊന്നാണ് “ദി ഹർട്ട് ലോക്കർ”. വളരെ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയിലാണ് “ദി ഹർട്ട് ലോക്കർ” ഒരുക്കിയിരിക്കുന്നത്. ഇറാഖ് യുദ്ധഭൂമിയിലെ ബോംബ് നിർവീര്യ സ്ക്വാഡിലെ മൂന്നു സൈനികരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ കടന്നുപോകുന്ന അപകടകരമായ സാഹചര്യങ്ങളും […]

Demonte Colony / ഡിമാൻഡി കോളനി (2015)

December 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 2286 ഹൊറർ ഫെസ്റ്റ് – 09 ഭാഷ തമിഴ് സംവിധാനം R. Ajay Gnanamuthu പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഹൊറർ, ത്രില്ലർ 7.0/10 പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഒരു പഴയ ബംഗ്ലാവ്. ഒരുരാത്രി അവിടേക്ക് നാലു സുഹൃത്തുക്കൾ വരുന്നു. അവരിൽ ഒരാൾ അവിടുന്ന് ഒരു മാല എടുക്കുന്നു. തിരികെ തങ്ങളുടെ മുറിയിലെത്തിയ അവരുടെ ജീവിതത്തിൽ, അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ മാല ബംഗ്ലാവിൽ നിന്നും എങ്ങനെ […]

Fire Will Come / ഫയർ വിൽ കം (2019)

August 8, 2020 by Asha

എം-സോണ്‍ റിലീസ് – 1930 ഭാഷ ഗലീഷ്യൻ സംവിധാനം Oliver Laxe പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ക്രൈം, ഡ്രാമ 7.0/10 സ്പാനിഷ് യുവസംവിധായകനായ ഒലിവർ ലാഷെ ഗലീഷ്യൻ ഭാഷയിൽ സംവിധാനം ചെയ്ത സിനിമയാണ് 2019ൽ പുറത്തിറങ്ങിയ “ഫയർ വിൽ കം”. ഒരു ഗ്രാമം മുഴുവൻ തീയിട്ടു നശിപ്പിച്ച കുറ്റത്തിന് ജയിൽശിക്ഷയനുഭവിച്ച അമഡോർ, ശേഷം ഗ്രാമത്തിലേക്ക് തിരിച്ചുവരികയാണ്.  തുടർന്നു അദേഹത്തിന്റെ ജീവിതത്തിലൂടെയും , ഗലീഷ്യൻ  പ്രകൃതിസൗന്ദര്യത്തിലൂടെയും സിനിമ മുന്നോട്ടു നീങ്ങുന്നു. പച്ചവിരിച്ച കുന്നുകളും വനങ്ങളും നിറഞ്ഞ […]

The Unknown Saint / ദി അണ്‍നോണ്‍ സെയിന്‍റ് (2019)

July 31, 2020 by Asha

എം-സോണ്‍ റിലീസ് – 1890 ഭാഷ അറബിക് സംവിധാനം Alaa Eddine Aljem പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ക്രൈം 6.4/10 മൂന്നു പ്രധാന കഥാപാത്രങ്ങളുടെ വിശ്വാസങ്ങളിലൂടെയാണ് Alaa Eddine Aljem സംവിധാനം ചെയ്ത “ദി അൺനോൺ സെയ്ന്റ്” എന്ന സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മോഷ്ടാവ്,  ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന കാവൽക്കാരൻ, പഴയ ജീവിതനില തിരികെവരുമെന്ന് വിശ്വസിക്കുന്ന കൃഷിക്കാരൻ. പോലീസ് പിന്തുടരുന്ന ഒരു മോഷ്ടാവ് താൻ മോഷ്ടിച്ച […]

Heat / ഹീറ്റ് (1995)

October 7, 2019 by Asha

എം-സോണ്‍ റിലീസ് – 1262 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Mann പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലര്‍ Info 21520EA90C877272C5639C136D5E6A1327486837 8.2/10 നീൽ മക്കോളി അതിവിദഗ്ധനായ ഒരു മോഷ്ടാവാണ്. ഡിറ്റക്ടീവ് വിൻസെന്റ് ഹന്നക്കുവരെ നീൽ മക്കോളിയുടെ വൈദഗ്ധ്യത്തിൽ വലിയ മതിപ്പാണ്. മോഷണമെല്ലാം നിർത്തുന്നതിനുമുമ്പ്, നീലും സംഘവും അവസാനമായി ഒരു ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഹന്നയും സംഘവും അവരെ പിടിക്കൂടാൻ തുനിഞ്ഞിറങ്ങുന്നു റോബർട്ട് ഡിനീറൊയും അൽ പാച്ചിനോയും ആദ്യമായി ഒരുമിച്ച് ഒരേ […]

Dum Laga Ke Haisha / ദം ലഗാ കെ ഹൈഷാ (2015)

April 17, 2019 by Shyju S

എം-സോണ്‍ റിലീസ് – 1071 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ഹരിദ്വാറിൽ വീഡിയോ കാസറ്റ് കട നടത്തുന്ന പ്രേംപ്രകാശ് തിവാരി വീട്ടുകാരുടെ നിർബന്ധം കാരണം, അമിതവണ്ണമുള്ള സന്ധ്യയെ വിവാഹം ചെയ്യുകയാണ്. സന്ധ്യ സ്‌കൂൾ ടീച്ചറാവാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അവൾക്കൊരു ജോലി ലഭിച്ചാൽ വീട്ടിലേക്കൊരു വരുമാനവും അതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അറുതിവരികയും ചെയ്യുമെന്ന് പ്രേമിന്റെ അച്ഛൻ വിശ്വസിച്ചു. ഇഷ്ടമല്ലാത്ത വിവാഹത്തിലുള്ള തന്റെ എതിർപ്പൊ, താല്പര്യങ്ങളോ, എന്തിന് […]

How to Train Your Dragon / ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ (2010)

December 12, 2018 by Shyju S

എം-സോണ്‍ റിലീസ് – 913 അനിമേഷൻ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Dean DeBlois, Chris Sanders പരിഭാഷ ശ്രീജിത്ത് ചന്ദ്രൻ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7/10 ക്രെസിഡ കവലിന്റെ ഇതേപേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി, ക്രിസ് സന്റേഴ്സും ഡീൻ ഡിബ്ലോയും ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് “ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ”. ബെർക്കിലെ ഗ്രാമതലവന്റെ മകനാണ് ഹിക്കപ്പ്. ബെർക്കിലെ ജനങ്ങൾ ഡ്രാഗണുകളുടെ ശല്യംമൂലം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലനായ ഹിക്കപ്പ്, നൈറ്റ്ഫ്യൂരി […]

The Transporter 2 / ദ ട്രാന്‍സ്പോര്‍ട്ടര്‍ 2 (2005)

May 6, 2018 by Nishad

എം-സോണ്‍ റിലീസ് – 724 ഭാഷ ഇംഗ്ലീഷ് സംവിധാനം ലൂയിസ് ലെട്ടെരിയര്‍ പരിഭാഷ ശ്രീജിത്ത് ചന്ദ്രൻ ജോണർ Action, Thriller  6.3/10 മുൻസൈനികനായിരുന്ന ഫ്രാങ്ക് മാർട്ടിൻ, പ്രസിദ്ധ നയതന്ത്രജ്ഞനായ ജെഫേഴ്സൻ ബില്ലിങ്‌സിന്റെ മകൻ ജാക്കിന്റെ ഡ്രൈവറും അംഗരക്ഷകനുമായി ജോലി ചെയ്യുകയാണ്. ജെഫേഴ്സൻ ബില്ലിങ്‌സിന്റെ പല നയങ്ങളും മയക്കുമരുന്ന് മാഫിയയുമായി ശത്രുതയുണ്ടാക്കുന്നവയായിരുന്നു. ഒരുനാൾ മയക്കുമരുന്ന് മാഫിയ ജാക്കിനെ തട്ടിക്കൊണ്ടുപോവുന്നു. ആ കുറ്റം ഫ്രാങ്കിനുമേൽ ആരോപിക്കപ്പെടുന്നു. ജാക്കിനുമേൽ അതിമാരകമായ വൈറസ് കുത്തിവെക്കുകയും അതുവഴി ജെഫേഴ്സൻ ബില്ലിങ്‌സിനെയും മറ്റുള്ളവരെയും വകവരുത്തുകയുമാണ് മാഫിയസംഘത്തിന്റെ ലക്ഷ്യം. […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]