എം-സോണ്‍ റിലീസ് – 1896
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Terence Young |
പരിഭാഷ | പ്രശോഭ് പി സി |
ജോണർ | ആക്ഷന്‍, അഡ്വെഞ്ചര്‍, ത്രില്ലര്‍ |
ജയിംസ് ബോണ്ട് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് 1965-ൽ ഇറങ്ങിയ തണ്ടർബോൾ. വൻ ജനപ്രീതി നേടിയ ‘ഗോൾഡ്ഫിംഗറി’ന്റെ പിന്നാലെ ഇറങ്ങിയ ഈ ചിത്രം ലോകമാകെ ബോണ്ട് ആരാധകരുടെ എണ്ണം വർധിപ്പിച്ചു. ഷോൺ കോണറിയാണ് ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നത്.
രണ്ട് ആറ്റം ബോംബുകളടങ്ങിയ വിമാനം ‘സ്പെക്ടർ’ എന്ന തീവ്രവാദ സംഘടന തട്ടിക്കൊണ്ട് പോകുന്നു. നൂറ് മില്യൺ പൗണ്ട് തന്നില്ലെങ്കിൽ ബോംബ് പ്രയോഗിക്കുമെന്നാണ് ഭീഷണി. രണ്ട് രാജ്യങ്ങളുടെ എയർഫോഴ്സും നാവികസേനയും പഠിച്ച പണി നോക്കിയിട്ടും വിമാനം കണ്ടെത്താൻ കഴിയുന്നില്ല. സ്വാഭാവികമായും ആ നിയോഗം ജെയിംസ് ബോണ്ടിൽ നിക്ഷിപ്തമാകുന്നു.
കടലിന്റെ ഭംഗിയും വെള്ളത്തിനടിയിലെ ആക്ഷൻ