• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Person of Interest Season 2 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)

July 24, 2023 by Vishnu

എംസോൺ റിലീസ് – 3208 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് […]

The Graduate / ദ ഗ്രാജ്വേറ്റ് (1967)

June 24, 2023 by Vishnu

എംസോൺ റിലീസ് – 3207 ക്ലാസിക് ജൂൺ 2023 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Nichols പരിഭാഷ പ്രശോഭ് പി.സി & രാഹുൽ രാജ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ബാച്ചിലേഴ്‌സ് ഡിഗ്രി സ്വന്തമാക്കിയ ശേഷം 21-കാരനായ ബെഞ്ചമിൻ ബ്രാഡക്ക് കാലിഫോർണിയയിലെ തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. വീട്ടുകാർ അവന് വേണ്ടി വലിയൊരു ഗ്രാജ്വേഷൻ പാർട്ടി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. പക്ഷേ അവൻ ആഘോഷങ്ങളിലൊന്നും വലിയ താൽപര്യം കാണിക്കുന്നില്ല. കാര്യമന്വേഷിച്ച വീട്ടുകാരോട് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് കാരണമെന്ന് പറഞ്ഞ് […]

Person of Interest Season 1 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)

February 22, 2023 by Vishnu

എംസോൺ റിലീസ് – 3148 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു […]

Top Gun: Maverick / ടോപ്പ് ഗൺ: മാവെറിക് (2022)

September 17, 2022 by Vishnu

എംസോൺ റിലീസ് – 3084 ഭാഷ ഇംഗ്ലീഷ് സംവിധാനം Joseph Kosinski പരിഭാഷ രാഹുൽ രാജ് & പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ഫൈറ്റർ വിമാനങ്ങളുടെ ത്രസിപ്പിക്കുന്ന ആകാശപ്പോരാട്ട രംഗങ്ങളിലൂടെ ആക്ഷൻ പ്രേമികൾക്ക് ആവേശമായ സിനിമയാണ് ‘ടോപ്പ് ഗൺ: മാവെറിക്‘. 1986ൽ ഇറങ്ങിയ ‘ടോപ്പ് ഗൺ‘ എന്ന സിനിമയുടെ സീക്വലായി 2022ൽ ഇറങ്ങിയ ചിത്രത്തിൽ പീറ്റ് മാവെറിക് മിച്ചൽ ആയി ടോം ക്രൂസ് വീണ്ടുമെത്തുന്നു. നേവി പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമായ ‘ടോപ്പ് ഗണ്ണി’ൽ […]

Prehistoric Planet Season 01 / പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 01 (2022)

September 12, 2022 by Vishnu

എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്‌റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]

Watchmen / വാച്ച്മെൻ (2019)

September 10, 2022 by Vishnu

എംസോൺ റിലീസ് – 3081 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Paramount Television പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്ന് രൂപകൽപന ചെയ്ത വിഖ്യാതമായ ഡി.സി കോമിക് അടിസ്ഥാനമാക്കി HBO നിർമിച്ച ലിമിറ്റഡ് സീരീസാണ് ‘വാച്ച്മെൻ‘. ഇരുപതാം നൂറ്റാണ്ടിന്റെ ‘അപരചരിത്രത്തിലാണ്’ കഥ നടക്കുന്നത്. ഒരിക്കൽ ഹീറോകളായി കണക്കാക്കിയിരുന്ന മുഖംമൂടി ധരിച്ചിരുന്ന വിജിലാന്റികളെ, അവരുടെ അതിരുകടന്ന അന്വേഷണരീതികൾ കാരണം ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് സുപ്രീമസിസ്റ്റുകളുടെ […]

Fall / ഫോൾ (2022)

September 10, 2022 by Vishnu

എംസോൺ റിലീസ് – 3080 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Mann പരിഭാഷ പ്രശോഭ് പി. സി. ജോണർ ത്രില്ലർ 6.6/10 ചങ്കിടിപ്പ് കൂട്ടുന്ന രംഗങ്ങൾകൊണ്ട് അടുത്തിടെ വളരെയേറെ ശ്രദ്ധനേടിയ അമേരിക്കൻ സർവൈവൽ ത്രില്ലർ സിനിമയാണ് ഫോൾ. മലകയറ്റത്തിൽ വിദഗ്ധയായ ബെക്കി എന്ന യുവതി, തൻ്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തിൻ്റെ ദുഃഖവും പേറി ജീവിക്കുകയാണ്. അവളുടെ ഉറ്റ സുഹൃത്താണ് മറ്റൊരു സാഹസികയായ ഷൈലോ ഹണ്ടർ. വിഷാദത്തിൽ കഴിയുന്ന ബെക്കിയുടെ മനസ് ഒന്നുണർത്താൻ ഒരു പദ്ധതിയുമായാണ് ഹണ്ടർ എത്തുന്നത്. […]

Deliverance / ഡെലിവറൻസ് (1972)

August 29, 2022 by Vishnu

എംസോൺ റിലീസ് – 3070 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Boorman പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 സർവൈവൽ ത്രില്ലർ വിഭാഗത്തിൽ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ഡെലിവറൻസ്. വടക്കൻ ജോർജിയയിലെ കാടിനുള്ളിലെ നദിയിലൂടെ വള്ളത്തിൽ ഒരു യാത്ര നടത്താൻ എത്തുകയാണ് നാല് സുഹൃത്തുക്കൾ. എയ്ൻട്രി എന്ന ടൗൺ വരെ എത്തിച്ചേരുകയാണ് ലക്ഷ്യം. കൊടും കാടിനുള്ളിലൂടെ ഒഴുകുന്ന നദി പാറക്കെട്ടുകളാലും വെള്ളച്ചാട്ടത്താലും അപകടം നിറഞ്ഞതാണ്. നദിയിൽ ഉടനെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 11
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]