Cleopatra
ക്ലിയോപാട്ര (1963)
എംസോൺ റിലീസ് – 3689
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Joseph L. Mankiewicz, Rouben Mamoulian |
| പരിഭാഷ: | പ്രശോഭ് പി.സി |
| ജോണർ: | ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി |
എലിസബത്ത് ടെയ്ലർ ക്ലിയോപാട്രയായി നിറഞ്ഞാടിയ ഹോളിവുഡ് ചിത്രം. ലോകത്ത് അതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ക്ലിയോപാട്ര. ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളുമായി ഇറങ്ങിയ ചിത്രത്തിന്റെ നിർമാണച്ചെലവ് അക്കാലത്ത് ഹോളിവുഡിന് പോലും താങ്ങാൻ പറ്റാത്തതായിരുന്നു. ആ പതിറ്റാണ്ടിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിട്ടും, ട്വന്റിയത് സെഞ്ചുറി ഫോക്സിന് സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തു.
റോമൻ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ചരിത്രമാണ് ചിത്രം പറയുന്നത്. മികച്ച ഛായാഗ്രഹണം, വിഷ്വൽ ഇഫക്ട്സ് എന്നിവയടക്കം നാല് ഓസ്കാർ പുരസ്കാരങ്ങൾ നേടി.
