Blue Ruin
ബ്ലൂ റൂയിൻ (2013)

എംസോൺ റിലീസ് – 1908

Download

6658 Downloads

IMDb

7.1/10

ജെറമി സുൾനിയറിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് ബ്ലൂ റൂയിൻ. മാതാപിതാക്കൾ കൊല്ലപ്പെട്ട ശേഷം ഏകാന്തനായി തന്റെ കാറിനുള്ളിൽ ജീവിക്കുന്ന ഡ്വൈറ്റ്, തന്റെ മാതാപിതാക്കളുടെ ഘാതകൻ ജയിൽ മോചിതനാകുന്നതോടു കൂടി പ്രതികാര ദാഹവുമായി മുന്നോട്ട് നീങ്ങുന്നു. തുടർന്ന്  ഡ്വൈറ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ഒരു സാധാരണ പ്രതികാര കഥ എന്നതിലുപരി ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണമാണ് പ്രധാന പ്രത്യേകത. 2013 – 2014 കാലഘട്ടത്തിൽ നടന്ന കാൻസ് ഉൾപ്പെടെയുള്ള ചലച്ചിത്ര മേളകളിൽ ചിത്രം പങ്കെടുക്കുകയും മികച്ച സംവിധായകനുൾപ്പെടെ വിവിധ അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു.