എം-സോണ്‍ റിലീസ് – 1910
ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 05
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Glen |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
ജയിംസ് ബോണ്ട് പരമ്പരയിലെ 15-ാമത് ചിത്രം. തിമോത്തി ഡാൾട്ടൻ ആദ്യമായി ബോണ്ടിനെ അവതരിപ്പിച്ചത് 1987-ൽ ഇറങ്ങിയ ദ ലിവിങ് ഡേലൈറ്റ്സിലാണ്.
ആകാശത്തും റോഡിലുമുള്ള ബോണ്ടിന്റെ സാഹസിക രംഗങ്ങൾ നിറഞ്ഞ ചിത്രം വലിയ വിജയമായിരുന്നു. റഷ്യയുടെ അഫ്ഗാൻ അധിനിവേശവും സ്റ്റാലിന്റെ ചില നടപടികളുടെ പിന്തുടർച്ചയുമെല്ലാം പ്രമേയമാക്കുന്ന ചിത്രം അക്കാലത്ത് ലോക രാഷ്ട്രീയ രംഗത്തും ചർച്ച ചെയ്യപ്പെട്ടു.
കെ.ജി.ബി ഉദ്യോഗസ്ഥനായ ജനറൽ കോസ്കോവ് റഷ്യയിൽ നിന്ന് കൂറ് മാറി ബ്രിട്ടനൊപ്പം ചേരുന്നു. വിദേശ ചാരന്മാരെ ഉന്മൂലനം ചെയ്യാനുള്ള റഷ്യയുടെ പുതിയ തന്ത്രം അയാൾ ബ്രിട്ടനോട് വെളിപ്പെടുത്തുന്നു. കെ.ജി.ബിയുടെ പുതിയ തലവനാണ് അതിന്റെ ആസൂത്രകനെന്നും അയാൾ ബ്രിട്ടനെ അറിയിക്കുന്നു. കൊല്ലേണ്ട ചാരന്മാരുടെ പട്ടികയിൽ ജെയിംസ് ബോണ്ടുമുണ്ട്. കോസ്കോവിന്റെ വെളിപ്പെടുത്തലുകളുടെ ചുവട് പിടിച്ച് ബോണ്ട് റഷ്യയുടെ പദ്ധതി പൊളിക്കാൻ മുന്നിട്ടിറങ്ങുന്നു. കോസ്കോവിനെ കൊല്ലാൻ റഷ്യ അയച്ചതായി കരുതപ്പെടുന്ന പെൺകുട്ടി മാത്രമാണ് ഒരേയൊരു പിടിവള്ളി.
മൊറോക്കോ മുതൽ അഫ്ഗാനിസ്ഥാൻ വരെ നീളുന്ന അന്വേഷണങ്ങളിൽ ബോണ്ട് പുതിയ പലതും കണ്ടെത്തുന്നു.