എം-സോണ്‍ റിലീസ് – 1922
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Netflix |
പരിഭാഷ | സായൂജ് പി.എസ്, ഷാരുൺ പി.എസ് |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിലൊന്നാണ് “ദി സെൻട്രൽ പാർക്ക് ജോഗർ കേസ്.” 1989 ഏപ്രിൽ 19-ന് രാത്രി സെൻട്രൽ പാർക്കിൽ വെച്ച് പട്രീഷ്യാ മൈലിയെന്ന 28-കാരി ക്രൂരമായി മർദ്ദിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. തലക്ക് പിന്നിലേറ്റ മാരക മുറിവ് കാരണം ശരീരത്തിലെ 75 % രക്തവും ചോർന്ന് പോയ അവർക്ക് ആക്രമണത്തെ കുറിച്ചുള്ള ഓർമയും നഷ്ടമായിരുന്നു. അന്ന് രാത്രി ആ പാർക്കിലുണ്ടായിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം കറുത്ത വർഗ്ഗക്കാരായ 5 കുട്ടികൾ കുറ്റാരോപിതരാകുകയും ബലാത്സംഗവും കൊലപാതക ശ്രമവും ഉൾപ്പടെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ 5 കുട്ടികളുടെ കഥയാണ് “വെൻ ദേ സീ അസ്.”
മിനി സീരീസിലെ മികച്ച നടനുള്ള 2019 -ലെ എമ്മി അവാർഡ് നേടിയത് ഈ സീരീസിൽ കോറി വൈസിനെ അവതരിപ്പിച്ച ജാരെൽ ജെറോമാണ്. നമ്മൾ അടിയുറച്ച് വിശ്വസിക്കുന്ന നിയമവ്യവസ്ഥയിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ചൂണ്ടി കാണിക്കുന്നുണ്ട് 4 എപ്പിസോഡുകൾ മാത്രമടങ്ങിയ ഈ മിനി സീരീസ്.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ച ഈ മിനി സീരിസിന്റെ ക്രിയേറ്ററും സംവിധായികയും ഓസ്കാർ നോമിനേത്രി ഏവാ ഡുവാണെ ആണ്.