• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Red Beard / റെഡ് ബിയേർഡ് (1965)

June 19, 2022 by Vishnu

എംസോൺ റിലീസ് – 3027 ക്ലാസിക് ജൂൺ 2022 – 05 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ 8.3/10 വിഖ്യാത ജാപ്പനീസ് സംവിധായകൻ അകിര കുറൊസാവയുടെ “റെഡ് ബിയേർഡ്” ഒരു സീനിയർ ഡോക്ടറും അദ്ദേഹത്തിന്റെ ഹോസ്പിറ്റലിലേക്ക് പുതുതായി വന്ന യുവ ഡോക്ടറും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. കർക്കശക്കാരനായ ഡോ. നൈദേയുടെ കീഴിൽ ഇന്റേൺ ആയി ജോലി ആരംഭിക്കാൻ നിർബന്ധിതനാവുന്ന യാസുമോട്ടോ എന്ന യുവ ഡോക്ടറിൽ നിന്നാണ് കഥയുടെ ആരംഭം. […]

Lust, Caution / ലസ്റ്റ്, കോഷൻ (2007)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2382 ഇറോടിക് ഫെസ്റ്റ് – 12 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.5/10 ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ്‌ വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ […]

Tsotsi / സോസി (2005)

October 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2166 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 10 ഭാഷ സുലു സംവിധാനം Gavin Hood പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ 7.2/10 ഗാവിൻ ഹുഡ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് 2006 – ലെ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടിയ സോസി. ദക്ഷിണാഫ്രിക്കയിലെ അലക്‌സാന്ദ്ര തെരുവിലെ കൊള്ളസംഘത്തിന്റെ നേതാവായ സോസിയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ഒരു മോഷണശ്രമത്തിനിടെ സോസിക്കും സംഘത്തിനും ഒരാളെ കൊല്ലേണ്ടി വരികയും അത് അവർക്കിടയിൽ […]

Following / ഫോളോയിങ് (1998)

August 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2005 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.5/10 ക്രിസ്റ്റഫർ നോളന്റെ ആദ്യചിത്രമായ ‘ഫോളോയിങ്’ ഒരു മണിക്കൂർ 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്.എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ബിൽ, തന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അപരിചിതരായ ആളുകളെ പിന്തുടരാൻ തുടങ്ങുന്നു. ബിൽ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ കോബ് എന്ന കള്ളൻ ബില്ലിനോട് കാരണം തിരക്കുകയും, തന്റെ മോഷണരീതികൾ […]

When They See Us / വെൻ ദേ സീ അസ് (2019)

August 7, 2020 by Asha

എം-സോണ്‍ റിലീസ് – 1922 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ സായൂജ് പി.എസ്, ഷാരുൺ പി.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.9/10 ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിലൊന്നാണ് “ദി സെൻട്രൽ പാർക്ക് ജോഗർ കേസ്.” 1989 ഏപ്രിൽ 19-ന് രാത്രി സെൻട്രൽ പാർക്കിൽ വെച്ച് പട്രീഷ്യാ മൈലിയെന്ന 28-കാരി ക്രൂരമായി മർദ്ദിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. തലക്ക് പിന്നിലേറ്റ മാരക മുറിവ് കാരണം ശരീരത്തിലെ 75 % രക്തവും ചോർന്ന് പോയ അവർക്ക് […]

L’Avventura / ല’അവ്വെൻച്യുറ (1960)

July 7, 2020 by Shyju S

എം-സോണ്‍ റിലീസ് – 1780 ക്ലാസ്സിക് ജൂൺ2020 – 27 ഭാഷ ഇറ്റാലിയൻ സംവിധാനം Michelangelo Antonioni പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, മിസ്റ്ററി 7.9/10 കാമുകൻ സാന്ദ്രോയുടെയും ഉറ്റസുഹൃത്ത് ക്ലൗഡിയയുടെയും കൂടെ മെഡിറ്ററേനിയൻ കടലിൽ ബോട്ടിങ്ങിന് പോയ അന്നയെ ഒരു ദ്വീപിൽ വെച്ച് കാണാതാവുന്നു. വളരെയധികം നിഗൂഢസ്വഭാവമുള്ള പെൺകുട്ടിയാണ് അന്ന. മറ്റുള്ളവരെ ഞെട്ടിക്കുന്നതിൽ മുമ്പും താൽപ്പര്യം കാണിച്ചിട്ടുള്ള അന്നയുടെ തിരോധാനം പക്ഷേ അവളുടെ പതിവ് തമാശയാണെന്ന് ഇത്തവണ ആർക്കും തോന്നിയില്ല. ദ്വീപ് മുഴുവൻ അരിച്ച് പെറുക്കിയിട്ടും അന്നയെ […]

Reservoir Dogs / റിസർവോയർ ഡോഗ്സ് (1992)

June 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1736 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.3/10 ക്വെന്റിൻ ടാരന്റിനോയുടെ ആദ്യകാലചിത്രങ്ങളിലൊന്നായ “റിസർവോയർ ഡോഗ്സ്” ഒരു റോബറിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. പതിവ് ടാരന്റിനോ ശൈലിയായ വയലൻസിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം ഈ ചിത്രത്തിലും പ്രകടമാണ്. ഒരാറംഗ സംഘം ഡയമണ്ട് ജ്വല്ലറി കൊള്ളയടിക്കുമ്പോൾ അപ്രതീക്ഷിതമായി പോലീസ് ആക്രമണമുണ്ടാവുകയും കൂട്ടത്തിലൊരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. എങ്ങനെയോ രക്ഷപ്പെട്ട് തിരിച്ച് താവളത്തിലെത്തിയ മറ്റുള്ളവർ തങ്ങളുടെ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]