എം-സോണ്‍ റിലീസ് – 1921
ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 07
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Glen |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
തിമോത്തി ഡാൾട്ടൺ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച രണ്ടാമത്തെയും അവസാനത്തെയും ചിത്രമാണ് 1989-ൽ ഇറങ്ങിയ ലൈസൻസ് ടു കിൽ. ബോണ്ട് പരമ്പരയിലെ 16-ാമത് ചിത്രം ആക്ഷൻ രംഗങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി.
MI 6 ഏൽപ്പിക്കാത്ത ഒരു ദൗത്യത്തിന് സ്വയം ഇറങ്ങി പുറപ്പെടുകയാണ് ജയിംസ് ബോണ്ട്. സുഹൃത്തും അമേരിക്കൻ ഏജന്റുമായ ഫെലിക്സ് ലെയ്റ്ററിന് നേരിടേണ്ടി വന്ന ദുരന്തത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി നശിപ്പിക്കുകയാണ് ലക്ഷ്യം. MI 6 അധികാരികളുടെ എതിർപ്പ് അവഗണിച്ച് നീങ്ങുന്ന ബോണ്ടിനെ തടയിടാൽ ശത്രുക്കൾ മാത്രമല്ല, ഒപ്പമുള്ളവരും ഉണ്ട്. കൊല്ലാനുള്ള ബോണ്ടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നു.
വില്ലനെ തേടിയുള്ള യാത്രയിൽ എത്തിപ്പെടുന്നത് സെൻട്രൽ അമേരിക്കയിൽ മയക്കുമരുന്ന് മാഫിയ നിയന്ത്രിക്കുന്ന സർക്കാരുള്ള ഇസ്തുമസ് എന്ന കൊച്ച് രാഷ്ട്രത്തിലാണ്.
പൂർണമായും ഇംഗ്ലണ്ടിന് വെളിയിൽ ചിത്രീകരിച്ച ആദ്യ ജയിംസ് ബോണ്ട് സിനിമയാണ് ഇത്. അവസാനത്തെ സ്റ്റണ്ട് രംഗത്തിനായി 16 ടാങ്കർ ലോറികൾ ഉപയോഗിച്ചിരിക്കുന്നു.