എം-സോണ്‍ റിലീസ് – 1948
ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 12
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin Campbell |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
ജയിംസ് ബോണ്ട് സിനിമകളുടെ പുതുതലമുറയ്ക്ക് തുടക്കം കുറിച്ച ചിത്രമാണ് ഗോൾഡൻ ഐ. പിയേഴ്സ് ബ്രോസ്നൻ ആദ്യമായി ബോണ്ടിനെ അവതരിപ്പിച്ച ചിത്രം പരമ്പരയിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുമ്പിലാണ്.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ബഹിരാകാശത്ത് സ്ഥാപിച്ച ‘ഗോൾഡൻ ഐ’ എന്ന ആണവായുധത്തിന്റെ നിയന്ത്രണം നിഗൂഢമായ ഒരു സംഘത്തിന്റെ കൈവശം എത്തുന്നു. ഇത് കണ്ടെത്താൻ നിയോഗിക്കപ്പെടുന്ന ബോണ്ട് ലോകം അപകടത്തിലാകുന്ന പുതിയ സാഹചര്യങ്ങൾ തിരിച്ചറിയുന്നു ഒപ്പം പേരറിയാത്ത ആ സംഘത്തലവനെയും കണ്ടെത്തണം.
സെന്റ് പീറ്റേഴ്സ്ബർഗ് തെരുവിലൂടെ ടാങ്കിൽ പായുന്ന, ആക്ഷൻ രംഗങ്ങളിൽ ടൈ നേരെയാക്കുന്ന ബ്രോസ്നന്റെ സ്റ്റൈലൻ ബോണ്ട് വളരെ വേഗം ജനപ്രീതി നേടി. മികച്ച ആക്ഷൻ രംഗങ്ങളും, ശക്തമായ സ്റ്റോറിലൈനും ബോണ്ട് ആരാധകർക്ക് ഒരു ത്രില്ലർ യാത്ര സമ്മാനിക്കും.