എം-സോണ്‍ റിലീസ് – 1961
ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 14
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Glen |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
ഇന്ത്യയിൽ ഷൂട്ട് ചെയ്ത ആദ്യ ജെയിംസ് ബോണ്ട് ചിത്രം. ഹിന്ദി പറയുന്ന വില്ലൻമാരും, സാരി ഉടുത്ത നായികയും, കാർ ചേസിന് പകരം ഓട്ടോറിക്ഷ ചേസുമെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്.
പരമ്പരയിലെ പതിമൂന്നാമത് ചിത്രമാണ് 1983ൽ ഇറങ്ങിയ ഒക്ടോപ്പസി. സോവിയറ്റ് യൂണിയന്റെ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി തീവ്രവാദ പ്രവർത്തനത്തിന് വളമിടുന്ന ജനറലിനെ തടയുകയാണ് ബോണ്ടിന്റെ നിയോഗം. അയാളുടെ സഹായി ആയ കമാൽ ഖാനെ തേടി ബോണ്ട് ഇന്ത്യയിലെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ.
ഇന്ത്യൻ നടൻ കബീർ ബേദിയും ടെന്നീസ് താരം വിജയ് അമൃതരാജും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.