God's Own Country
ഗോഡ്‌സ് ഓൺ കൺട്രി (2017)

എംസോൺ റിലീസ് – 1177

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Francis Lee
പരിഭാഷ: ജയൻ പത്തനംതിട്ട
ജോണർ: ഡ്രാമ, റൊമാൻസ്
Download

481 Downloads

IMDb

7.6/10

Movie

N/A

2017 ൽ പുറത്തിറങ്ങിയ, സ്വവർഗസ്നേഹികളായ രണ്ട് പുരുഷൻമാരുടെ കഥ പറയുന്ന God’s Own Country എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലീ എന്ന ബ്രിട്ടീഷ് സംവിധായകനാണ്. അദ്ദേഹത്തിന് ആദ്യ ചിത്രമാണിത്. തികച്ചും സാധാരണ രീതിയിൽ ഗേ പ്രണയകഥ പറയുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ധാരാളം അവാർഡുകളും നോമിനേഷനുകളും, വാജിണ്യപരമായി വിജയവും നേടിയ ഒരു ഫീൽ ഗുഡ് മൂവിയാണ്.

ജോൺ അലസനായ ഒരു യുവാവാണ്. പക്ഷാഘാതം ഏൽപ്പിച്ച ആരോഗ്യ പ്രശ്നങ്ങൾ ഉള്ള അച്ഛനും മുത്തശ്ശിയും മാത്രമാണ് അവന്റെ വീട്ടിൽ ഉള്ളത്. അമ്മ ചെറുപ്പത്തിലേ അവനെ ഉപേക്ഷിച്ചു പോയതാണ്. കന്നുകാലികളെ വളർത്തുന്ന ചെറിയൊരു ഫാം അവർക്കുണ്ട്. അച്ഛന് വയ്യാത്തത് കൊണ്ട് ഫാമിലെ പണികൾ കൂടുതൽ ചെയ്യേണ്ടി വരുന്നതിലും പുറത്ത് യഥേഷ്ടം കറങ്ങാൻ പോകാൻ പറ്റാത്തതിലും അവൻ അസ്വസ്ഥനാണ്. രാത്രിയിൽ അടുത്തുള്ള ബാറിൽ പോയി കുടിച്ചു ബോധമില്ലാതെ വരുന്നത് മാത്രമാണ് അവന്റെ ആകെയുള്ള റിലാക്സേഷൻ. ഇതിന്റെ പേരിൽ വീട്ടിൽ ചെറിയ പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. ഫാമിൽ അവനെ സഹായിക്കാൻ റൊമേനിയക്കാരനായ ജോർഗിയെ അച്ഛൻ കണ്ടു പിടിക്കുന്നു. ജോർഗി വരുന്നതേ ജോണിനിഷ്ടമല്ല. ജോർഗിയെ കൊണ്ടു വരാൻ പോകുന്ന ജോർജ് അവനെ കണ്ടമാത്രയിൽ തന്നെ കളിയാക്കാനും വംശീയമായിപ്പോലും അധിക്ഷേപിക്കാനും തുടങ്ങുന്നു. ആടുകളെ നോക്കാൻ വേണ്ടി കുന്നിൻ മുകളിൽ രണ്ടു പേരും കൂടി കഴിയുന്ന ഒരു രാത്രിയിൽ അവർ തമ്മിലൊരു ഉഗ്രൻ വഴക്കുണ്ടാക്കുന്നു. അവിടം മുതൽ കാര്യങ്ങൾ മാറിമറിയുന്നു. അവരറിയാതെ മനോഹരമായ ഒരു പ്രണയം ഉള്ളിൽ പൂക്കുന്നു. അതിന്റെ ഇണക്കങ്ങളും പിണക്കങ്ങളും തിരിച്ചറിവുകളും കണ്ടുതന്നെയറിയുക…!

സ്വവർഗസ്നേഹം അധിഷ്ഠിതമായി ധാരാളം ചിത്രങ്ങൾ ഉണ്ടെങ്കിലും പലതും ട്രാജെഡിയിലും സദാചാര ചിന്തകളിലും മറ്റും അവസാനിക്കുന്നു.. ഇത് തികച്ചും ഫാസ്റ്റായി പോകുന്ന പ്രണയം മാത്രം കേന്ദ്രീകരിച്ച മൂവിയാണ്. കുറച്ച് അഡൽട്ട്സ് ഒൺലി രംഗങ്ങൾ ഉള്ളത് കൊണ്ട് പ്രായപൂർത്തി ആകാത്തവരും സദാചാര വാദികളും ഇത് കാണരുതെന്ന് അപേക്ഷിക്കുന്നു..! ഓസ്ക്കാർ നേടിയ Brokeback Mountain എന്ന പ്രസിദ്ധമായ ഗേ മൂവിയുടെ നിഴലുകൾ പതിഞ്ഞ ചിത്രം എന്ന് ക്രിട്ടിക്കുകൾ ഈ മൂവിയേപ്പറ്റി പറഞ്ഞിട്ടുണ്ട്.