Oculus
ഒക്യുലസ് (2013)

എംസോൺ റിലീസ് – 1989

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Mike Flanagan
പരിഭാഷ: ആശിഷ് വി.കെ
ജോണർ: ഹൊറർ, മിസ്റ്ററി
Download

4573 Downloads

IMDb

6.5/10

മൈക്ക് ഫ്ലാനഗന്റെ സംവിധാനത്തിൽ 2013 ൽ  പുറത്തിറങ്ങിയ സൈക്കളോജിക്കൽ – മിസ്റ്ററി – ഹൊറർ – ത്രില്ലർ ചലച്ചിത്രമാണ് ഒക്യുലസ്

അലൻ റസ്സൽ എന്ന ഇരുപത്തിയൊന്നുകാരൻ, സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നതിൽ നിന്നാണ് ചിത്രത്തിന്റെ ആരംഭം.

പിതാവിന്റെ മരണത്തിനും, തന്റെയും, നൂറ്റാണ്ടുകളായി മറ്റു പലരുടെയും കുടുംബങ്ങളിൽ നടന്ന അത്യാഹിതങ്ങൾക്കും കാരണം, ഒരു പൗരാണികമായ കണ്ണാടിയും, അതിൽ കുടികൊള്ളുന്ന അമാനുഷിക ശക്തിയും ആണെന്ന് അലന്റെ സഹോദരി കെയ്ലി വിശ്വസിക്കുന്നു.

തന്റെ വിശ്വാസം സത്യമാണെന്ന് തെളിയിക്കാനും, തന്റെ പിതാവിന്റെയും, കുടുംബത്തിന്റെയും മേൽ വീണ കളങ്കത്തെ മായ്‌കാനും, അലന്റെ സഹായത്തോടെ കെയ്‌ലി നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നോൺ ലീനിയർ ആയി പറഞ്ഞു പോകുന്ന കഥാഗതി ഒരേ സമയം ഉദ്വേഗം നിറഞ്ഞതും, ത്രില്ലടിപ്പിക്കുന്നതുമാണ്.

ജംപ് സ്കെയർ സീനുകൾ, രക്ത ചൊരിച്ചിൽ എന്നിവ പരമാവധി കുറച്ച്, കഥാഗതിയിലൂടെ കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന, തീർത്തും ഒരു സെെക്കളോജിക്കൽ ആയ ഹൊറർ സിനിമയാണ് ഒക്യുലസ്.

മികച്ച തിരക്കഥ, എൻഗേജിങ് ആയ അവതരണം, അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നിവയാണ് സിനിമയുടെ പ്രധാന സവിശേഷതകൾ.