എം-സോണ്‍ റിലീസ് – 1991
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Clint Eastwood |
പരിഭാഷ | മഹ്ഫൂൽ കോരംകുളം |
ജോണർ | ആക്ഷൻ, ബയോഗ്രഫി, ഡ്രാമ |
അമേരിക്കയുടെ ഇറാക്ക് യുദ്ധത്തിൽ, 160 ൽ അധികം (ഉറപ്പ് വരുത്തിയ) കൊലകൾ നടത്തി അമേരിക്കയുടെ യുദ്ധ ചരിത്രത്തിൽ ശ്രദ്ധേയനായ ക്രിസ് കൈൽ എന്ന സ്നൈപ്പെറുടെ ഇതേ പേരിലുള്ള ബുക്കിനെ ആധാരമാക്കി 2014 ൽ ഇറങ്ങിയ ചിത്രം.
ബോക്സോഫീസിൽ വൻ വിജയമായി മാറിയ സിനിമക്ക്, മികച്ച ചിത്രമടക്കം 6 ഓസ്‌കാർ നോമിനേഷനുകൾ ലഭിക്കുകയും, മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്കാർ ലഭിക്കുകയും ചെയ്തു.
സിനിമയിലേക്ക് വന്നാൽ – ക്രിസ് കൈലിന്റെ ചെറുപ്പം മുതൽ തുടങ്ങി, അമേരിക്കൻ സേനയുടെ കമാൻഡോ വിഭാഗമായ SEAL ടീമിൽ ഉൾപ്പെട്ട് ഇറാഖിലേക്ക് നടത്തുന്ന 4 യാത്രകളും അവിടെ നടക്കുന്ന സാഹസികമായ കമാൻഡോ ഓപ്പറേഷനുകളുമാണ്. മികവുറ്റ യുദ്ധ രംഗങ്ങൾ കൊണ്ടും യഥാർത്തത്തെ വെല്ലുന്ന ശബ്ദ മിശ്രണം കൊണ്ടും, ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റുകയുണ്ടായി.