Following
ഫോളോയിങ് (1998)

എംസോൺ റിലീസ് – 2005

Download

5718 Downloads

IMDb

7.4/10

ക്രിസ്റ്റഫർ നോളന്റെ ആദ്യചിത്രമായ ‘ഫോളോയിങ്’ ഒരു മണിക്കൂർ 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്.
എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ബിൽ, തന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അപരിചിതരായ ആളുകളെ പിന്തുടരാൻ തുടങ്ങുന്നു. ബിൽ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ കോബ് എന്ന കള്ളൻ ബില്ലിനോട് കാരണം തിരക്കുകയും, തന്റെ മോഷണരീതികൾ ബില്ലിന് നേരിട്ട് കാണിച്ച് കൊടുക്കുകയും ചെയ്യുന്നു. അതുവരെ വിരസമായിരുന്ന ബില്ലിന്റെ ജീവിതത്തിൽ, കോബിന്റെ വരവോടെ കാര്യമായ പല മാറ്റങ്ങളും ഉണ്ടാവുകയും അത് ബില്ലിനെ വലിയ പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കുകയും ചെയ്യുന്നു.