എം-സോണ്‍ റിലീസ് – 1183
ഭാഷ | കൊറിയൻ |
സംവിധാനം | Bong Joon-ho |
പരിഭാഷ | ശ്രീധർ |
ജോണർ | ആക്ഷൻ, ഡ്രാമ, ഹൊറർ |
ദ ഹോസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത് രസകരമായ ചുറ്റുപാടുകളിലാണ്. ഗാംഗ് ടൂ നടത്തിയിരുന്ന ചെറിയ ഭക്ഷണ ശാലയില്‍ നിന്നുമുള്ള വരുമാനത്തിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. പ്രത്യേക ബുദ്ധി വൈഭവം ഒന്നും ഇല്ലാതിരുന്ന ഗാംഗ് ടൂ ഇടയ്ക്കിടെ ഉറങ്ങി പോകുന്ന സ്വഭാവമുള്ള ആളായിരുന്നു. ഒറ്റ മകള്‍, പിതാവ്, ദേശീയ തലത്തില്‍ അമ്പെയ്ത്തില്‍ തിളങ്ങുന്ന സഹോദരി, മുന്‍കാല രാഷ്ട്രീയക്കാരനായ അനിയന്‍ എന്നിവര്‍ ആയിരുന്നു അയാളുടെ വേണ്ടപ്പെട്ടവര്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പേ നദീ ജലത്തില്‍ ഒഴുക്കിയ രാസപദാര്‍ത്ഥം സൃഷ്ടിച്ചത് ഒരു ഭീകര ജീവിയെ ആണ്. ഒരു പക്ഷേ രാസപദാര്‍ത്ഥങ്ങളുടെ പ്രക്രിയ മൂലം ജനിതക മാറ്റം വന്ന മത്സ്യം. ആ ജീവിയുടെ സാമീപ്യം അവിടെ ഉണ്ടായിരുന്ന ജനങ്ങളെയും പ്രത്യേകിച്ച് ഗാംഗ് ടൂവിന്റെ കുടുംബത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചു എന്നതാണ് ചിത്രം. കൊറിയന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകാവുന്ന ചിത്രം.
മെമ്മറീസ് ഓഫ് മർഡർ (2003) എന്ന കൊറിയന്‍ ക്ലാസിക് മിസ്റ്ററി ഡ്രാമയുടെ സംവിധായകന്‍ ആയ ബോങ് ജൂണ്‍ഹോ സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ വളരെയധികം ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു ദ ഹോസ്റ്റ്. Monster-Survival രീതിയില്‍ അവതരിപ്പിച്ച ചിത്രം പ്രധാനമായും ശ്രദ്ധ ചെലുത്തിയത് മാലിന്യ സംസ്ക്കരണ പ്രശ്നങ്ങളെ ആണ്. പ്രത്യേകിച്ചും രാസ പദാര്‍ഥങ്ങളുടെ സംസ്ക്കരണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്. ഗൌരവമായ വിഷയത്തോടൊപ്പം തന്റെ ആദ്യ ചിത്രത്തില്‍ നിന്നും വിഭിന്നമായി ഡാര്‍ക്ക് കോമഡി ഒക്കെ ഉപേക്ഷിച്ചു കൊറിയന്‍ കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ വഴിയിലൂടെ ആണ് സംവിധായകന്‍ സഞ്ചരിച്ചത്. ഫലം: കുറെ കാലം വരെ കൊറിയന്‍ സിനിമയിലെ, അതായത് ദി അഡ്‌മിറല്‍: റോറിംഗ് കറന്റ്സ് (2014) റിലീസ് ആകുന്നതു വരെ ഏറ്റവും വലിയ പണം വാരി ചിത്രം ആയിരുന്നു ദ ഹോസ്റ്റ്
കടപ്പാട്: Rakesh Manoharan Ramaswamy