Agent Sai Srinivasa Athreya
ഏജൻറ് സായ്‌ ശ്രീനിവാസ ആത്രേയ (2019)

എംസോൺ റിലീസ് – 1184

ഭാഷ: തെലുഗു
സംവിധാനം: Swaroop Rsj
പരിഭാഷ: മാജിത്‌ നാസർ
ജോണർ: ആക്ഷൻ, കോമഡി, ക്രൈം
പരിഭാഷ

21834 ♡

IMDb

8.3/10

Movie

N/A

സ്വരൂപ്‌ RSJ സംവിധാനം ചെയ്ത ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന ചിത്രം കോമഡി, ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്. നവീൻ പോളി ഷെട്ടി കേന്ദ്ര കഥാപാത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയയെ അവതരിപ്പിക്കുന്നു.

കോമഡി മൂഡിൽ തുടങ്ങുന്ന ചിത്രം പിന്നീട് ത്രില്ലർ സ്വഭാവം കൈവരിക്കുന്നു. സ്വയം ഡിറ്റക്റ്റീവ് ആണെന്ന് അവകാശപ്പെടുന്ന ആത്രേയ ഒരു നല്ല കേസിനായി കാത്തിരിക്കുകയാണ്. റെയിൽവേ പാലത്തിന്റെ അടുത്ത് നിന്നും കണ്ടെത്തുന്ന ഒരു അനാഥ ജഡത്തിന്റെ പിറകെ പോകുന്ന ആത്രേയ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് മനസ്സിലാക്കുന്നത്. ആ കേസ് അയാളുടെ ജീവന് തന്നെ ഭീഷണിയായിത്തീരുന്നു.