എം-സോണ്‍ റിലീസ് – 2025
ഭാഷ | ഹിന്ദി |
സംവിധാനം | Vijay Lalwani |
പരിഭാഷ | രജിൽ എൻ ആർ കാഞ്ഞങ്ങാട് |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
വിജയ് ലാൽവാനിയുടെ ഒരുമികച്ച സൈക്കോളജിക്കൽ ത്രില്ലറാണ് കാർത്തിക് കോളിങ് കാർത്തിക്…
കാർത്തിക്, അന്തർമുഖനായ ഒരു ചെറുപ്പക്കാരനാണ്. അയാളുടെ സ്വപ്നങ്ങളിൽ പലപ്പോഴും തന്റെ കുട്ടിക്കാലം കടന്ന് വരുന്നു. അതിൽ അയാൾ തൻ്റെ സഹോദരനുമായ് കളിക്കുന്നതും സഹോദരൻ കാൽ തെന്നി കിണറ്റിൽ വീണ് മരിക്കുന്നതും കാണുന്നു. താനാണ് സഹോദരൻ്റെ കൊലയാളി എന്ന കുറ്റബോധം അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആരോടും മറുത്ത് പറയാത്ത പ്രകൃതമായതു കൊണ്ട്, ജോലി സ്ഥലത്തും മറ്റ് പലയിടങ്ങളിലും അയാൾ വേട്ടയാടപ്പെടുന്നു.
ഓഫീസിൽ ഷോണാലി എന്ന യുവതിയോട് അയാൾക്ക് കടുത്ത പ്രണയമാണു. അവൾക്കാണെങ്കിൽ, അവിടെ മറ്റൊരു കാമുകനുമുണ്ട്.!
തൻ്റേതല്ലാത്ത കാരണം കൊണ്ട് കാർത്തിക്കിന് ജോലി നഷ്ടപ്പെടുന്നു.
തന്നെ ഒന്നിനും കൊള്ളില്ലെന്ന ധാരണയിൽ അയാൾ ആത്മഹത്യക്ക് ശ്രമിക്കുന്നു. ഈ സമയം അയാൾക്ക് ഒരു ഫോൺ വരുന്നു.
താൻ കാർത്തിക്കാണ് വിളിക്കുന്നതെന്നും, പറയുന്നത് പോലെ അനുസരിച്ചാൽ ഇനി എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കാമെന്നും ഫോണിലുള്ള കാർത്തിക് പറയുന്നു.
ആരാണ് കാർത്തിക്കിനെ അറിയുന്ന, അയാളുടെ അതേ സ്വരത്തിൽ ഫോണിൽ വിളിക്കുന്ന കാർത്തിക് ?
ഒരുവേള ഒരു ഹൊറർ ഫിലിമിൻ്റെ തലത്തിലേക്കും ഉയരുന്നുണ്ട് ചിത്രം.
ഫർഹാൻ അക്തറിൻ്റെ മികച്ച പ്രകടനം എടുത്ത് പറയേണ്ടതാണു. ദീപിക പദുകോണാണ് ഷൊണാലിയുടെ വേഷത്തിൽ.