എം-സോണ്‍ റിലീസ് – 2034
ഭാഷ | ടർക്കിഷ് |
സംവിധാനം | Faruk Aksoy |
പരിഭാഷ | ഫവാസ് തേലക്കാട് |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
ഉസ്മാനിയ ഖിലാഫത്തിലെ (ഒട്ടോമൻ സാമ്രാജ്യം) എട്ടാമത്തെ ഭരണാധികാരിയായിരുന്ന മെഹ്‌മദ് രണ്ടാമൻ കിഴക്ക് റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്‌താംബൂൾ) കീഴടക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കീഴടക്കുന്നവൻ എന്ന നിലയിലാണ് സുൽത്താൻ മെഹ്‌മദ് അറിയപ്പെട്ടിരുന്നത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. 23 ഓളം രാജാക്കന്മാർ പിടിച്ചടക്കാൻ ശ്രമിച്ചിട്ടും കഴിയാത്തതാണ് വെറും 21 വയസ്സ് മാത്രം പ്രായമുള്ള സുൽത്താൻ മെഹ്‌മദ് രണ്ടാമൻ പിടിച്ചടക്കുന്നത്.
ഇതേ കഥയെ ആസ്പദമാക്കി 2020ൽ പുറത്തിറങ്ങിയ ഒരു ഡോകുമെന്ററി മിനി സീരീസാണ് ‘RISE OF EMPIRES: OTTOMAN’. ഈ സിനിമയിൽ ”ദിറിലീസ് എർതൂറിൽ” തുർഗുത് ആൽപ്പിന്റെ വേഷം ചെയ്യുന്ന സെൻഗിസ് കോസ്‌ക്കുൻ ‘ഗിസ്റ്റിനിയാനിയായും’, ഇസദോറയുടെ വേഷം ചെയ്ത ദൈലക് സെർബസ്റ്റ് ‘എറാ’ എന്ന വേഷവും ചെയ്യുന്നുണ്ട്.