എം-സോണ്‍ റിലീസ് – 2045
ഭാഷ | ഹിന്ദി |
സംവിധാനം | R. Balki |
പരിഭാഷ | സജിൻ എം.എസ് |
ജോണർ | കോമഡി, ഡ്രാമ |
ഏറ്റവും കുറഞ്ഞ ചിലവിൽ സാനിറ്ററി പാഡ് നിർമിച്ച് വിപ്ലവമുണ്ടാക്കിയ തമിഴ്‌നാട്ടുകാരൻ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതം ആസ്പദമാക്കി 2018ൽ ആർ.ബാൽക്കി അക്ഷയ് കുമാറിനെ നായകനാക്കി നിർമിച്ച ബോളിവുഡ് ചിത്രമാണ് പാഡ്മാൻ.
ആർത്തവസമയത്ത് വൃത്തിയില്ലാത്ത തുണിയാണ് തന്റെ ഭാര്യ ഉപയോഗിക്കുന്നതെന്ന് ലക്ഷ്മികാന്ത് അറിയുന്നു. ഭാര്യയുടെ സുരക്ഷയ്ക്കായി സാനിറ്ററി പാഡ് വാങ്ങി കൊടുത്തെങ്കിലും, 55 രൂപ വിലയുള്ള പാഡ് ഉപയോഗിക്കാൻ ഭാര്യ വിസമ്മതിക്കുന്നു. തുടർന്നുള്ള സാധാരണക്കാരനായ ലക്ഷ്മികാന്തിന്റെ അസാധാരണമായ ജീവിതമാണ് പാഡ്മാൻ എന്ന ചിത്രം നമുക്ക് കാണിച്ചുതരുന്നത്.
ഗൗരവമുള്ള വിഷയമാണ് ചിത്രത്തിന്റെതെങ്കിലും, ഹാസ്യത്തിനു പ്രാധാന്യം നൽകി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിൽ തന്നെയാണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്. സാനിറ്ററി പാഡ് ഒളിച്ചുകടത്തേണ്ട വസ്തുവല്ലെന്നും ആർത്തവമെന്നത് അശ്ലീലമല്ലെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു.