Mask Ward
മാസ്ക് വാർഡ് (2020)

എംസോൺ റിലീസ് – 2059

ഭാഷ: ജാപ്പനീസ്
സംവിധാനം: Hisashi Kimura
പരിഭാഷ: പ്രശോഭ് പി.സി
ജോണർ: ത്രില്ലർ
Download

3744 Downloads

IMDb

5.7/10

Movie

N/A

ഷൂഗോ ഹയാമി എന്ന യുവ ഡോക്ടർ പുതിയൊരു ആശുപത്രിയിൽ പകരക്കാരനായി ജോലിക്കെത്തുന്നു. കാമുകിയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് അയാൾ മുക്തനായി വരുന്നതേയുള്ളൂ. ജോലിയിൽ മുഴുകിയാൽ തൽക്കാലം എല്ലാം മറക്കാമെന്നും അയാൾ കരുതുന്നു.
ഡിമൻഷ്യ ബാധിച്ച് കിടപ്പിലായ രോഗികളുടെ ചികിത്സയും പുനരധിവാസവുമാണ് പുതിയ ആശുപത്രിയിൽ നടത്തുന്നത്. അത് മുമ്പൊരു ഭ്രാന്താശുപത്രി ആയിരുന്നെന്നും, ഇപ്പോൾ റീഹാബിലിറ്റേഷൻ ഹോസ്പ്പിറ്റൽ ആക്കിയതാണെന്നും അയാൾ മനസിലാക്കി. നൈറ്റ് ഡ്യൂട്ടിയിൽ പ്രവേശിച്ചപ്പോൾ എല്ലാം സാധാരണ പോലെ.
ഇതേ സമയത്താണ് നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ മാസ്ക് ധരിച്ച അക്രമി കവർച്ച നടത്തുന്നത്. കവർച്ചക്കിടെ താൻ തന്നെ വെടിവെച്ച് പരിക്കേൽപിച്ച പെൺകുട്ടിയുമായി അക്രമി ഹയാമി ജോലി ചെയ്യുന്ന ആശുപത്രിയിലെത്തുന്നു. ആശുപത്രിയിലുള്ള എല്ലാവരെയും ഇയാൾ ബന്ദിയാക്കുന്നു. പിന്നീടുള്ള സംഭവങ്ങൾ വഴി ആശുപത്രിയിലെ വലിയ രഹസ്യങ്ങൾ അയാൾ കണ്ടെത്തുകയാണ്. മാസ്ക് ധരിച്ച അക്രമിയുടെ ലക്ഷ്യം മറ്റെന്തൊക്കെയോ ആണെന്ന് ഹയാമി സംശയിക്കുന്നു. രഹസ്യങ്ങൾ അഴിയുന്തോറും ഹയാമി എത്തിപ്പെടുന്നത് കൂടുതൽ സങ്കീർണതകളിലേക്കാണ്.