എം-സോണ്‍ റിലീസ് – 2078
ഭാഷ | മായന്‍ |
സംവിധാനം | Mel Gibson |
പരിഭാഷ | ഷകീർ പാലകൂൽ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
മനുഷ്യനുൾപ്പെടെ ഏതൊരു ജീവ ജാലത്തെയും മുന്നോട്ട് നയിക്കുന്നത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. 2006 ൽ മെൽഗിബ്‌സണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അപ്പോകാലിപ്റ്റോ നമ്മളോട് സംവദിക്കുന്നതും ഈ ആശയമാണ്
മീസോ അമേരിക്കൻ ഗോത്ര വർഗ്ഗത്തിൽ പെട്ട ജാഗർ പാ, നര ബലി ഉൾപ്പെടെ പൈശാചികതയിൽ വിശ്വസിച്ചിരുന്ന മായൻ സംസ്കാരത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാനായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിലുടനീളം കൈകാര്യം ചെയ്യുന്നത്
നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രം ശ്രദ്ധേയമാകുന്നത് അതിന്റെ മേക്കിങ്ങിലൂടെയാണ്. ഭയം തോന്നിപ്പിക്കുന്ന മായൻ സംസ്കാരത്തെയും മെക്സിക്കൻ കാടുകളുടെ വന്യതയും ഗോത്ര വർഗ സംസ്കാരങ്ങളും ഒക്കെ ആയിര കണക്കിന് വർഷങ്ങൾക് പിറകിലേക്ക് നമ്മളെ കൊണ്ട് പോകുന്ന ഒരു ഫീൽ ആണ് നൽകുക. റൂഡി യങ് ബ്ലഡ് എന്ന നടൻ അവതരിപ്പിച്ച ജാഗർ പാ എന്ന കഥാപാത്രം അതിജീവനത്തിനായി നടത്തുന്ന പോരാട്ടം ത്രില്ലടിപ്പിക്കുന്നതാണ്.
സിനിമാപ്രേമികൾ തീർച്ചയായും കാണേണ്ടുന്ന ചിത്രങ്ങളുടെ ഗണത്തിൽ നിസംശയം ഉൾപ്പെടുത്താം
കടപ്പാട് : ശരത്