Class Enemy
ക്ലാസ്സ്‌ എനിമി (2013)

എംസോൺ റിലീസ് – 2080

ഭാഷ: സ്ലോവേനിയൻ
സംവിധാനം: Rok Bicek
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
IMDb

7.5/10

Movie

N/A

അന്താരാഷ്ട്ര ശ്രദ്ധ നേടിയ അപൂർവ്വം സ്ലോവേനിയൻ ചിത്രങ്ങളിലൊന്നാണ് റോക് ബിചെക് സംവിധാനം ചെയ്ത ക്ലാസ്സ്‌ എനിമി.
പൊതുവേ കുറച്ച് സെൻസിറ്റീവ് ആയ ടീനേജ് കുട്ടികളും അവർക്ക് ഒരുപാട് അടുപ്പം ഉള്ള അധ്യാപികയും ഉള്ള ഒരു ക്ലാസ്സ്‌. അദ്ധ്യാപിക പ്രസവ അവധി എടുത്തു പോകുമ്പോൾ പകരം ക്ലാസ്സ്‌ ടീച്ചർ ആയി വരുന്നത് കണിശ്ശക്കാരനായ ജർമൻ സാർ റോബർട്ട്‌ സൂപാൻ ആണ്. അയാൾ അവരെ പരുക്കൻ രീതികളിലൂടെ നേരെയാക്കാൻ ശ്രമിക്കുമ്പോൾ ക്ലാസ്സിലെ കുട്ടികൾക്ക് അത് ഇഷ്ടപ്പെടുന്നില്ല. ഈയവസരത്തിൽ കൂട്ടത്തിലൊരാൾ ആത്മഹത്യ ചെയ്യുന്നതോടെ അവർക്ക് പെട്ടെന്നുണ്ടായ ആഘാതം എങ്ങനെ അഭിമുഖീകരിക്കണം എന്നറിയാത്ത അവസ്ഥ ഉണ്ടാകുന്നു. വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം ഈ വാർത്തയെ വ്യത്യസ്തങ്ങളായ രീതികളിലാണ് നേരിടുന്നത്. സുഹൃത്തിന്റെ മരണത്തിന് കാരണക്കാരൻ റോബർട്ട്‌ സാറാണെന്ന് ക്ലാസ്സിലെ കുട്ടികൾക്കിടയിൽ ഒരു പൊതു അഭിപ്രായം വരുന്നതോടെ സാറും കുട്ടികളും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാവുകയാണ്. സംഭാഷണങ്ങൾക്ക് വളരെ പ്രാധാന്യമുള്ള, ഒരുപാട് നല്ല ചിന്തിപ്പിക്കുന്ന exchanges ഉള്ള ഒരു ചിത്രമാണിത്.