എം-സോണ്‍ റിലീസ് – 2083
Yugosphere Special – 04
ഭാഷ | സെ൪ബിയൻ |
സംവിധാനം | Srdjan Koljevic |
പരിഭാഷ | ശ്രീധർ |
ജോണർ | അഡ്വെഞ്ചർ, കോമഡി, റൊമാൻസ് |
1991 ജൂൺ – യുഗാസ്ലാവിയയുടെ പതനത്തിലേക്ക് നയിച്ച ആഭ്യന്തര കലഹം തുടങ്ങാൻ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോൾ ബോസ്നിയക്കാരനായ ട്രക്ക് ഡ്രൈവർ റാറ്റ്കോ ജയിൽ മോചിതനാകുന്നു. ഒരു ട്രക്ക്-പ്രേമിയായ റാറ്റ്കോ ഓടിച്ചുനോക്കാനുള്ള രസത്തിനായി ട്രക്ക് അടിച്ചുമാറ്റിയതിനാണ് അകത്തായത്. പുറത്തിറങ്ങിയ റാറ്റ്കോ തുറമുഖത്ത് കിടക്കുന്ന ചുവന്ന ബെൻസ് ട്രക്ക് കാണുമ്പോൾ പഴയ ആഗ്രഹങ്ങൾ വീണ്ടും തലപൊക്കുന്നതോടെ ആ ട്രക്ക് അടിച്ചുമാറ്റുന്നു. പക്ഷെ റാറ്റ്കോക്ക് ഒരു ചെറിയ പ്രശ്നമുണ്ട് – വർണാന്ധത. വർണങ്ങൾ തിരിച്ചറിയാനാകാത്ത അയാൾക്ക് എല്ലാ ട്രക്കുകളും ചാരനിറമാണ്. ആ ട്രക്കുമായി പോകുന്ന വഴിക്കാണ് കാമുകനുമായി തെറ്റിപ്പിരിഞ്ഞ് അബോർഷൻ നടത്താൻ കാശുണ്ടാക്കുന്നതിനായി കടൽത്തീരം ലക്ഷ്യമിട്ട് പോകുന്ന സുസന്നയെ കാണുന്നത്. തുടക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഏതൊരു റോഡ് മൂവിയിലെയും പോലെ അവർ അടുക്കുന്നത് തന്നെയാണ് ഇവിടെയും കഥ. പക്ഷെ ആഭ്യന്തര കലാപത്തിന് തൊട്ട് മുൻപ് നിയമവാഴ്ച്ചയില്ലാത്ത തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തിലൂടെ പലതരം ആളുകളെയും സന്ദർഭങ്ങളെയും മറികടന്ന് അവരുടെ തമാശ നിറഞ്ഞ യാത്രയാണ് ചിത്രം.