എം-സോണ്‍ റിലീസ് – 2134
ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 01
ഭാഷ | മൂറെ |
സംവിധാനം | Idrissa Ouedraogo |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, ഫാമിലി |
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമായ ബുർകിന ഫാസോയിലുള്ള മോസി ഗോത്രത്തെ കേന്ദ്രീകരിച്ച് ഇദ്രിസ്സ വെദ്രവൊഗോ കഥയെഴുതി സംവിധാനവും നിർമാണവും കൈകാര്യം ചെയ്ത ചിത്രമാണ് യാബ
മന്ത്രവാദിനിയെന്നു മുദ്രകുത്തപ്പെട്ട് ഊരുവിലക്ക് കാരണം ഗ്രാമത്തിന് വെളിയിൽ താമസിക്കുന്ന വൃദ്ധയാണ് സന. ഗ്രാമത്തിലെ പത്തുവയസ്സുകാരൻ ബില സനയുമായി ചങ്ങാത്തം കൂടുകയും അവരെ സ്നേഹത്തോടെ യാബ (മുത്തശ്ശി) എന്ന് വിളിക്കാനും തുടങ്ങുന്നു. ഗ്രാമവാസികളുടെ അന്ധവിശ്വാസങ്ങളും യാബയോടുള്ള അവരുടെ സമീപനവും ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വഴക്കുകൾക്കുമെല്ലാം കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ് ബില.