എം-സോണ്‍ റിലീസ് – 2138
ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 02
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Imunga Ivanga |
പരിഭാഷ | ശ്രീധർ |
ജോണർ | ക്രൈം, ഡ്രാമ |
മധ്യ ആഫ്രിക്കയിലെ ഗാബോണിൽ 2001ൽ നിർമ്മിക്കപ്പെട്ട ചിത്രമാണ് ഡോലെ. മൂഗ്ലർ എന്ന ടീനേജ് പയ്യനും അവന്റെ സുഹൃത്തുക്കളായ ജോക്കർ, ബേബി ലീ, ആക്സൺ എന്നിവരും രാപ്പർമാരാണ്. പക്ഷെ നാലുപേർക്കും ഭാവിയെക്കുറിച്ച് വ്യത്യസ്തമായ സ്വപ്നങ്ങളാണ് – ഒരാൾക്ക് ബോട്ട് ക്യാപ്റ്റൻ ആകണം, ഒരാൾക്ക് ബോക്‌സർ. പക്ഷെ മൂഗ്ലർക്ക് ആകെയുള്ള ആഗ്രഹം അമ്മയുടെ അസുഖം ഭേദമായി അവർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കണം എന്ന് മാത്രമാണ്. അങ്ങനെ തങ്ങളുടെ വയസ്സിൽ താങ്ങാവുന്നതിലധികം പ്രാരബ്ദം ഉള്ള നാൽവർ സംഘം കൊച്ചു കൊച്ചു കളവുകളുമായി ജീവിച്ചു പോകുമ്പോഴാണ് ഡോലെ അവരുടെ നാട്ടിൽ കത്തിക്കയറുന്നത്. സ്ക്രച്ച് ആൻഡ് വിൻ മാതൃകയിലുള്ള ഒരു ലോട്ടറി കളിയാണ് ഡോലെ. ഇത് വരുന്നതോടെ ആ നാട്ടുകാരിൽ എല്ലാവരെയും പോലെ ഇവരെയും കളി ആകർഷിക്കുന്നു. പെട്ടെന്ന് കാശുണ്ടാക്കാനുള്ള ഇവരുടെ പദ്ധതികളിൽ ഡോലെയും ഇടംപിടിക്കുന്നു