എം-സോണ്‍ റിലീസ് – 2146
ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 04
ഭാഷ | ഇംഗ്ലീഷ്, ന്യാഞ്ച |
സംവിധാനം | Rungano Nyoni |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി, ഡ്രാമ |
കിഴക്കൻ ആഫ്രിക്കയിലെ സാംബിയയിലെ ഒരു ഗ്രാമത്തിൽ വ്യത്യസ്തമായ ഒരു സൂ ഉണ്ട്. ഇവിടെ കാഴ്ച്ചക്ക് നിർത്തിയിരിക്കുന്നത് മൃഗങ്ങളെയല്ല, മന്ത്രവാദിനികളെയാണ്. മന്ത്രവാദിനികൾ എന്ന് മുദ്രകുത്തപ്പെട്ടവരെ ബന്ധനസ്ഥരാക്കി ടൂറിസ്റ്റുകൾക്ക് കാഴ്ച്ച കാണാൻ നിർത്തുകയും അവരെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ ഉദ്യോഗസ്ഥനായ മിസ്റ്റർ ബാൻഡ. ഇവിടേക്ക് ഒരു കൊച്ചു പെൺകുട്ടി എത്തിപ്പെടുന്നു. ആ കുട്ടി മന്ത്രവാദിനിയാണെന്ന് പ്രചരിപ്പിച്ച് മഴ പെയ്യിക്കുക, കള്ളനെ കണ്ടുപിടിക്കുക എന്നിങ്ങനെ പല തരത്തിലുള്ള മന്ത്രവിദ്യകൾ ചെയ്യുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കാശ് സമ്പാദിക്കാൻ തുടങ്ങുകയാണ് ഇയാൾ. ഊരും പേരും അറിയാത്ത ആ കൊച്ചിന് മന്ത്രവാദിനി ക്യാമ്പിലെ മുത്തശ്ശിമാർ ഷൂല എന്ന് പേരിട്ട്, അവരുടെ ഇടയിൽ അവൾ വളരുന്നു. മാന്ത്രികതയും സറിയലിസവും ഉപയോഗിച്ച് സമൂഹം സ്ത്രീകളെ അടക്കിഭരിക്കുന്ന രീതികളുടെ ഒരു വിശകലനമായ സിനിമ 2017ലെ BAFTA അവാർഡുകളിൽ മികച്ച പുതുമുഖ സംവിധായക, തിരക്കഥാകൃത്ത് എന്നീ അവാർഡുകൾ നേടി.