എം-സോണ്‍ റിലീസ് – 2191
MSONE GOLD RELEASE
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bob Persichetti, Peter Ramsey, Rodney Rothman |
പരിഭാഷ | അൻഷിദ്.കെ |
ജോണർ | ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ |
മാർവൽ കോമിക്സിനെ ആസ്പദമാക്കി സോണി പിക്ച്ചേയ്സ് നിർമ്മിച്ച് 2018ൽ പുറത്തിറക്കിയ ആനിമേഷൻ ചിത്രമാണ് “സ്പൈഡർ: മാൻ ഇൻ ടു ദി സ്പൈഡർ വേഴ്സ്”.
മികച്ച ആനിമേഷൻ ഫീച്ചർ ഫിലിം ഓസ്കാർ അവാർഡും മൂവിയ്ക്ക് കിട്ടിയിട്ടുണ്ട്.
മൈൽസ് മോറൽസ് എന്ന വിദ്യാർത്ഥിക്ക് ഗ്രാഫിറ്റി വരയ്ക്കുന്നതിനിടെ ചിലന്തിയുടെ കടിയേൽക്കുകയും, തുടർന്ന് അവൻ ആ യൂണിവേഴ്സിലെ ഒരേയൊരു സ്പൈഡർ-മാൻ ആയി മാറുകയും ചെയ്യുന്നു.
പിന്നീട് മൈൽസിനെ കൂടാതെ മറ്റു 5 സ്പൈഡർ-മാരെയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. മൈൽസും മറ്റു 5 സ്പൈഡർ-മാന്മാരും ചേർന്ന് കിങ്പിൻ എന്ന വില്ലനിൽ നിന്നും മൾട്ടിവേഴ്സിനെ രക്ഷിക്കുന്നതാണ് സ്പൈഡർ വേർസിന്റെ ഇതിവൃത്തം.
കോമഡിയും അസ്വഞ്ചറും ഒക്കെയായി മുന്നേറുന്ന കഥയിൽ 5 സ്പൈഡർ-മാരെ കൂടാതെ വില്ലന്മാർക്കും പഞ്ഞമില്ല. പ്രൗളർ, ഒക്ടോവിയസ്, സ്കോർപിയേൺ, ടോമ്പ്സ്റ്റോൺ എന്നിവർക്ക് പുറമേ പ്രധാന വില്ലനായി വരുന്നത് കിങ്പിനാണ്.
കിങ്പിൻ ഒരു നിസാര വില്ലൻ അല്ലായെന്ന് “ഡയർഡെവിൾ” കണ്ടവർക്കറിയാമല്ലോ…
കിങ്പിന്റെ വ്യക്തിത്വം സിനിമയിൽ ഉടനീളം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.