എം-സോണ്‍ റിലീസ് – 190

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Marc Webb |
പരിഭാഷ | ആശിഷ് മൈക്കിൾ ജോൺ |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ |
മാർക്ക് വെബ് 2012ൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് അമേസിങ് സ്പൈഡർമാൻ. അച്ഛനുമമ്മയും മരിച്ച പീറ്റർ പാർക്കർ (ആൻഡ്രൂ ഗാർഫീൽഡ്) ബെൻഅങ്കിളിന്റേയും മെയ്ആന്റിയുടെയും കൂടെയാണ് താമസിക്കുന്നത്. ഒരിക്കൽ ഓസ്കോർപ്പ് എന്ന ശാസ്ത്രപരീക്ഷണശാലയിൽ വെച്ച് ജനിതകമായി മാറ്റം വരുത്തിയ ഒരു ചിലന്തിയുടെ കടിയേറ്റ് പീറ്ററിന് സവിശേഷമായ ചില കഴിവുകൾ ലഭിക്കുന്നു. അച്ഛന്റെ പഴയ കൂട്ടുകാരനായ ഡോ. കർട്ട് കേണേഴ്സിനെ പീറ്റർ ഇതിനിടെയിൽ കണ്ടുമുട്ടുന്നു. വൈകല്യങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന ഡോക്ടർ, പീറ്ററിന്റെ സഹായത്തോടെ വൈകല്യങ്ങൾ ഒഴിവാക്കുന്ന ഒരു സിറം കണ്ടെത്തുന്നു. എന്നാൽ മനുഷ്യരാശിയുടെ ദോഷത്തിനായാണ് ഡോക്ടർ ഇത് ഉപയോഗിക്കാൻ പോകുന്നതെന്ന് മനസ്സിലാക്കിയ പീറ്റർ തന്റെ സ്പൈഡർമാൻ കഴിവുകളുപയോഗിച്ച് ശക്തമായ ഒരു പോരാട്ടം നടത്തുന്നു.