Hello Ghost
ഹലോ ഗോസ്റ്റ് (2010)

എംസോൺ റിലീസ് – 1016

ഭാഷ: കൊറിയൻ
സംവിധാനം: Young-Tak Kim
പരിഭാഷ: സിദ്ധീഖ് അബൂബക്കർ
ജോണർ: കോമഡി, ഡ്രാമ
Download

4361 Downloads

IMDb

7.5/10

Movie

N/A

ജീവിതം മടുത്ത്, തനിക്കാരുമില്ലെന്ന തോന്നലിൽ ആന്മഹത്യ ചെയ്യാൻ നടക്കുകയാണ് സാങ്ങ്മാൻ എന്ന ചെറുപ്പക്കാരൻ. ഒറ്റക്കുള്ള ജീവിതം അവനു മടുത്തു കഴിഞ്ഞു. താൻ അനാഥനാണോ, തനിക്കു വേണ്ടപ്പെട്ടവർ എവിടെങ്കിലും ഉണ്ടോ, എന്നോന്നും അവനിന്ന് ഓർമയില്ല. അങ്ങനെ ജീവിതം അവസാനിപ്പിക്കാനായി പല വഴികളും സ്വീകരിച്ചു, എല്ലാത്തിലും പരാജയമായിരുന്നു ഫലം. അങ്ങനെയിരിക്കേ ഒരു ആന്മഹത്യ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് ആശുപത്രിയില്‍ വച്ച് കണ്ണു തുറന്നപ്പോള്‍ അവനൊരു ഒരു വരം കിട്ടി. അതേ, അവനു മരിച്ച ചിലരേ കാണാൻ സാധിക്കുന്ന ശക്തി. എന്നാൽ അവനതു മനസ്സിലാക്കാൻ സമയമെടുത്തു. അതു മനസ്സിലായി കഴിഞ്ഞപ്പോൾ, ഈ ശക്തി തനിക്കൊരു ഒഴിയാബാധയായതായി അവനു തോന്നി. ഇതിൽ നിന്നും ഒഴിവാകാൻ സാങ്ങ്മാൻ ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം നർമ്മത്തിൽ ചാലിച്ചു കൊണ്ട് ഒരുക്കിയിരിക്കുന്ന ഒരു മനോഹരമായ ചിത്രം.