Aquarela
                       
 അക്വാറെല (2018)
                    
                    എംസോൺ റിലീസ് – 2228
| ഭാഷ: | ഇംഗ്ലീഷ് , റഷ്യൻ , സ്പാനിഷ് | 
| സംവിധാനം: | Victor Kossakovsky | 
| പരിഭാഷ: | കൃഷ്ണപ്രസാദ് പി.ഡി | 
| ജോണർ: | ഡോക്യുമെന്ററി | 
ജലത്തിന്റെ ഭംഗിയിലേക്കും, ശക്തിയിലേക്കും പ്രേക്ഷകരെ ആഴത്തിൽ കൊണ്ടുപോവുന്ന ഡോക്യുമെന്ററിയാണ് അക്വാറെല. ഭൂമിയിലെ ഏറ്റവും വിലപ്പെട്ട ഒരു ഘടകമായ ജലത്തിന് മുൻപിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ചിത്രം കാണിച്ചു തരുന്നു.റഷ്യൻ തടാകമായ ബൈകൽ മുതൽ എയ്ഞ്ചൽ വെള്ളച്ചാട്ടം വരെ, രൗദ്രഭാവത്തിലുള്ള ജലമാണ് അക്വാറെലയിലെ പ്രധാന കഥാപാത്രം. മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി 96fpsലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. വളരെ കുറച്ചു ഡയലോഗുകൾ മാത്രമായി, ദൃശ്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ച്, സ്ലോ പേസിൽ നീങ്ങുന്ന ഈ ഡോക്യുമെന്ററി El Gouna ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ സ്റ്റാർ അവാർഡ് വിന്നർ ആയിരുന്നു.
