Unbroken
അൺബ്രോക്കൺ (2014)

എംസോൺ റിലീസ് – 2237

Subtitle

12634 Downloads

IMDb

7.2/10

ലോറ ഹിലൻബ്രാൻഡിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി കോയൻ സഹോദരന്മാർ എഴുതി ആഞ്ജലീന ജോളി സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്രമാണ് അൺബ്രോക്കൺ . സിനിമയുടെ പേര് പോലെ തന്നെ അറ്റുപോകാത്ത ആത്മവിശ്വാസത്തിൻെയും, പോരാട്ട വീര്യത്തിന്റെയും കഥയാണ് ഈ സിനിമ. അമേരിക്കൻ ഒളിംപ്യനും ആർമി ഓഫീസറുമായ ലൂയിസ് സാംപറെനി തന്റെ ബോംബർ വിമാനം തകർന്ന് 47 ദിവസത്തോളം കടലിൽ കഴിയേണ്ടി വരികയും തുടർന്ന് ജാപ്പനീസ് സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ട് വിവിധ ക്യാംപുകളിൽ തടവുകാരനായി യാതനകൾ അനുഭവിക്കുന്നതുമാണ് കഥാതന്തു. വാർ മൂവിയുടെ യാതൊരു വിധ കോലാഹലങ്ങളും ഇല്ലാതെ തന്നെ ഈ യഥാർത്ഥ കഥ മനോഹരമായി ആഞ്ചലീന ജോളി പകർത്തിയിരിക്കുന്നു.
കടപ്പാട് : അനീഷ് അരവിന്ദൻ