• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Into the White / ഇൻടു ദി വൈറ്റ് (2012)

October 29, 2022 by Vishnu

എംസോൺ റിലീസ് – 3103 ഭാഷ ഇംഗ്ലീഷ് & ജർമൻ സംവിധാനം Petter Næss പരിഭാഷ പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ […]

Paangshu / പാങ്ഷു (2020)

July 17, 2022 by Vishnu

എംസോൺ റിലീസ് – 3049 ഭാഷ സിംഹള സംവിധാനം Visakesa Chandrasekaram പരിഭാഷ പ്രശാന്ത് പി ആർ ജോണർ ഡ്രാമ 8.1/10 1987 – 1990 വരെയുള്ള കാലത്ത് ശ്രീലങ്കയിൽ ജനത വിമുക്തി പെരമുന (JVP ) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന കലാപങ്ങളെ അന്നത്തെ സർക്കാർ അടിച്ചമർത്തുകയുണ്ടായി. ആ സായുധ വിപ്ലവകാലത്ത് ഏകദേശം അമ്പതിനായിരത്തോളം ശ്രീലങ്കൻ പൗരന്മാർ കൊല്ലപ്പെട്ടു. കുറെയേറെ പേരെ സുരക്ഷാ സേനകൾ പിടിച്ചു കൊണ്ടുപോയി. അവരിൽ പലരും തിരിച്ചു വന്നില്ല. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ […]

The Last King of Scotland / ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് (2006)

June 29, 2022 by Vishnu

എംസോൺ റിലീസ് – 3036 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Macdonald പരിഭാഷ പ്രശാന്ത് പി ആർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 ഇംഗ്ലീഷ് എഴുത്തുകാരനായ ഗിലെസ് ഫോഡന്റെ ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലണ്ട് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ തന്നെ കെവിൻ മക്‌ഡൊണാൾഡിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ സിനിമയാണിത്. മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി ആതുര സേവനത്തിനായി നിക്കോളാസ് ഗാരിഗൻ എന്ന യുവ സ്കോട്ടിഷ് ഡോക്ടർ ഉഗാണ്ടയിലേക്ക് വരുന്നു. പട്ടാള അട്ടിമറിയിലൂടെ […]

A Scene at the Sea / എ സീൻ അറ്റ് ദ സീ (1991)

January 2, 2022 by Vishnu

എംസോൺ റിലീസ് – 2899 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ പ്രശാന്ത് പി ആർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ശുചീകരണ തൊഴിലാളിയായ ഷിഗെരു എന്ന ബധിരനായ യുവാവിന് തന്റെ ജോലിക്കിടയിൽ കേടുവന്ന ഒരു സർഫ് ബോർഡ് കിട്ടുന്നു. സർഫിങ്ങിൽ ആകൃഷ്ടനായ അവൻ അത് നേരാക്കി അതിൽ സർഫിങ് പഠിക്കാൻ തുടങ്ങുന്നു. എല്ലാവരും അവനെ കളിയാക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആകെയുള്ളത് അവന്റെ കാമുകി മാത്രമാണ്. ജീവിത സാഹചര്യങ്ങളും കടൽ തിരകളും അവനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും […]

Bashu, The Little Stranger / ബാഷു, ദി ലിറ്റിൽ സ്ട്രേഞ്ചർ (1989)

November 21, 2021 by Shyju S

എംസോൺ റിലീസ് – 2860 ഇറാനിയൻ ഫെസ്റ്റ് – 07 ഭാഷ പേർഷ്യൻ സംവിധാനം Bahram Beizai പരിഭാഷ പ്രശാന്ത് പി ആർ ജോണർ ഡ്രാമ, വാർ 8.1/10 1980 മുതൽ 1988 വരെ നടന്ന ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ മധ്യത്തിൽ ബാഷു എന്ന പത്ത് വയസുകാരന് വീടും കുടുംബവും നഷ്ടപ്പെടുന്നു. തുടർന്ന് ആ കുട്ടി രക്ഷപ്പെടാനായി ഒരു ട്രക്കിൽ കയറുന്നു. അങ്ങനെ അവൻ ഇറാന്റെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തെ ഒരു ഗ്രാമത്തിലേക്ക് എത്തുന്നു. അവിടെ ഭൂപ്രകൃതി മുതൽ […]

Manuscripts Don’t Burn / മാനുസ്‌ക്രിപ്റ്റ്സ് ഡോണ്ട് ബേൺ (2013)

November 15, 2021 by Vishnu

എംസോൺ റിലീസ് – 2848 ഇറാനിയൻ ഫെസ്റ്റ് – 01 ഭാഷ പേർഷ്യൻ സംവിധാനം Mohammad Rasoulof പരിഭാഷ പ്രശാന്ത് പി ആർ ജോണർ ഡ്രാമ, ത്രില്ലർ 7.2/10 21 ഇറാനിയൻ സാഹിത്യകാരന്മാരെ ഒരു ബസിൽ വെച്ചു വധിക്കാനുള്ള 1996 ലെ പരാജയപ്പെട്ട ശ്രമത്തെ അടിസ്ഥാനമാക്കി ഇറാനിയൻ സംവിധായകനായ മുഹമ്മദ് റസലൂഫ് 2013 ൽ സംവിധാനം ചെയ്ത സിനിമയാണിത്. വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട എഴുത്തുകാരിലൊരാൾ തനിക്ക് നേരെയുണ്ടായ വധശ്രമത്തെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കുറിച്ചുള്ള ഓർമകൾ കയ്യെഴുത്ത്പ്രതിയായി […]

Delhi Crime – Season 1 / ഡെൽഹി ക്രൈം – സീസൺ 1 (2019)

May 27, 2021 by Vishnu

എം-സോണ്‍ റിലീസ് – 2571 ഭാഷ ഹിന്ദി സംവിധാനം Richie Mehta പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ക്രൈം, ഡ്രാമ 8.5/10 2012 ഡിസംബർ 16 ന് രാത്രി ഡെൽഹിയിലെ മുനിർക ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറിയ 23 വയസ്സുള്ള പെൺകുട്ടിയെയും കാമുകനെയും ബസിലുണ്ടായിരുന്ന ആറു പേർ ആക്രമിക്കുകയും,പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു ഇരുവരെയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഈ സംഭവം പിന്നീട് ഇന്ത്യ മുഴുവൻ പിടിച്ചു കുലുക്കിയ “നിർഭയ കേസ്” എന്നറിയപ്പെട്ടു.ഈ […]

The Spies / ദി സ്പൈസ് (2012)

November 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 2258 ഭാഷ കൊറിയൻ സംവിധാനം Min-ho Woo പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ആക്ഷൻ, കോമഡി 6.3/10 വർഷങ്ങളായി വടക്കൻ കൊറിയയുടെ ചാരനായി ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്ന, ഭാര്യയും രണ്ട് മക്കളുമായി സന്തുഷ്ടവും സംതൃപ്‌തവുമായ ജീവിതം നയിക്കുന്ന ഒരു കുടുംബനാഥനാണ് ഏജന്റ് കിം.കൂട്ടത്തിൽ ചൈനയിൽ നിന്ന് വ്യാജ വയാഗ്ര കൊണ്ടുവന്ന് വിൽപ്പനയും നടത്തുന്നു. വടക്കൻ കൊറിയയിൽ നിന്ന് ഒളിച്ചോടി വന്ന മന്ത്രി ലീയെ കൊല്ലാൻ തീരുമാനിച്ച് വടക്കൻ കൊറിയ ഉന്നത […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]