Best Mistake Season 1
ബെസ്റ്റ് മിസ്റ്റേക് സീസൺ 1 (2019)

എംസോൺ റിലീസ് – 2242

ഭാഷ: കൊറിയൻ
നിർമ്മാണം: vLive
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
IMDb

6.4/10

Series

N/A

ഒരു മൊബൈൽ സ്റ്റോറി ഗെയിമിനെ അധാരമാക്കി 2019 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ സ്കൂൾ ഡ്രാമയാണ്‌ “ബെസ്റ്റ് മിസ്റ്റേക് “.

ഹൈ സ്കൂൾ വിദ്യാർത്ഥിയായ കിം യെൻ ഡോ (ലീ യൂൻ ജെയ്) യുടെ പഴയ ക്ലാസ്സ്മേറ്റായിരുന്നു ഹിയോ ജിൻസൂ. സ്കൂളിൽ നിന്നും മാറിയിട്ടും അവൻ അവളെ പ്രണയത്തിന്റെ പേരിൽ നിരന്തരം ശല്യം ചെയ്യുന്നുണ്ടായിരുന്നു. ജിൻ സൂവിന്റെ ശല്യം ഒഴിവാക്കാൻ കിം യെൻ ഡോ തനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ടെന്നു പറയുകയും, കാമുകനാണെന്ന് പറഞ്ഞ് മുഖം വ്യക്തമാകാത്ത ഒരു പയ്യന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്യുന്നു. എന്നാൽ അവളുടെ ക്ലാസ്സിലെ തന്നെ തല്ലുകൊള്ളിയായ ജി ഹ്യൂൻ ഹോ (കാങ് യുൾ)യുടെ ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തതെന്ന് അവൾക്ക് അറിയില്ലായിരുന്നു. ഇത് ഹ്യൂൻ ഹോയെയും കൂട്ടുകാരെയും ചൊടിപ്പിക്കുന്നു. തുടർന്ന് അവർക്കിടയിൽ നടക്കുന്ന രസകരമായ ഇണക്കങ്ങളും പിണക്കങ്ങളുമാണ് 16 എപ്പിസോഡ് ഉള്ള ഈ കൊച്ചു ഡ്രാമ.