The Double Lover
ദി ഡബിള്‍ ലവര്‍ (2017)

എംസോൺ റിലീസ് – 1019

ഭാഷ: ഫ്രഞ്ച്
സംവിധാനം: François Ozon
പരിഭാഷ: സിനിഫൈൽ
ജോണർ: ഡ്രാമ, റൊമാൻസ്, ത്രില്ലർ
IMDb

6.2/10

Movie

N/A

മോഡലിംഗ് ലോകത്തെ ക്ഷണികമായ ഗ്ലാമറില്‍ മടുത്ത്, ഒരു മ്യൂസിയത്തിൽ പാർട് ടൈം ജോലിക്കാരിയായ ക്ലോയെ; മാനസികമായി ദുർബ്ബലയായ ഒരു പെൺകുട്ടിയാണ്. തന്‍റെ വിട്ടുമാറാത്ത വയറുവേദനയ്ക്ക് പരിഹാരം തേടി ഒരുപാട് ഡോക്ടർമാർക്ക് ശേഷം കണ്ടുമുട്ടുന്ന മനോരോഗചികിത്സകനായ പോൾ മെയറുമായി അവള്‍ പ്രണയത്തിലാകുന്നു. അയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയ അവള്‍, പോളിന്‍റെ സ്വകാര്യ ജീവിതത്തിലെ, തനിക്കു മുന്നിൽ മറച്ചുവെക്കപ്പെട്ട ചില രഹസ്യങ്ങൾ കണ്ടെത്തുന്നതോടെ ചിന്താക്കുഴപ്പത്തിലാകുന്നു. പോളാണെങ്കിൽ, അവളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ആരംഭിച്ചതോടെ, രഹസ്യങ്ങൾ അന്വേഷിച്ച് നേരിട്ടിറങ്ങിത്തിരിച്ച ക്ലോയെയുടെ ജീവിതം അതോടെ മാറിമറിയുകയാണ്. ഒപ്പം പോളിന്‍റെയും.

തുറന്ന നഗ്നതയാലും ലൈംഗിക രംഗങ്ങളാലും സമൃദ്ധമായ ചിത്രത്തിൽ, അവസാനത്തേക്കടുക്കുമ്പോൾ സംവിധായകൻ ചില ട്വിസ്റ്റുകൾ കരുതിവെച്ചിട്ടുണ്ട്. ഇറോട്ടിക് സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമ നിരൂപകപ്രശംസ നേടിയിരുന്നു.

8 വിമന്‍ (2002), സ്വിമ്മിംഗ്പൂള്‍ (2003), ബൈ ദി ഗ്രെയ്സ് ഓഫ് ഗോഡ് (2018) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഫ്രാന്‍സോവ ഓസോണ്‍, പുതിയ ഫ്രഞ്ച് ‘നവതരംഗ’ സംവിധായകരിൽ പ്രധാനിയാണ്. ജോയ്സ് കരോള്‍ ഓട്ട്സിന്‍റെ ‘ലൈവ്സ്‌ ഓഫ് ദി ട്വിന്‍സ്’ എന്ന നോവലിനെ ആധാരമാക്കി നിർമ്മിക്കപ്പെട്ട ‘ഡബിള്‍ ലവര്‍’ (L’amant Double) ന് 2017 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ‘പാം ഡിഓര്‍’ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു.