• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ilo Ilo / ഇലോ ഇലോ (2013)

October 18, 2019 by Asha

എം-സോണ്‍ റിലീസ് – 1281 ഭാഷ മാൻഡറിൻ, ടഗാലോഗ്, ഇംഗ്ലീഷ്, ഹോക്കിയെൻ സംവിധാനം Anthony Chen പരിഭാഷ സിനിഫൈല്‍ ജോണർ ഡ്രാമ Info 25B0E77B5B93B276AE7E11EADC8C560FADA102AD 7.3/10 സിങ്കപ്പൂരിലെ ഒരു ചെറുനഗരത്തിൽ താമസിക്കുന്ന ഒരു മധ്യവർഗ്ഗകുടുംബത്തിൻറെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഫിലിപ്പീൻസുകാരിയായ വീട്ടുവേലക്കാരിയുടെയും കഥ പറയുന്ന ലളിതസുന്ദരമായ സിനിമ. മഹാവികൃതിയായ ജ്യാലയുടെ അച്ഛനമ്മമാർ രണ്ടുപേരും ജോലിക്കാരാണ്. അമ്മയാണെങ്കിൽ ഗർഭിണിയുമാണ്. ജ്യാലയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാനും വീട്ടുജോലിക്കുമായി ഫിലിപ്പീൻസിൽനിന്നും വന്ന ടെറി എന്ന തെരേസയുമായി അവൻ ഒരു ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. […]

Goodbye Children / ഗുഡ്‌ബൈ ചിൽഡ്രൻ (1987)

June 27, 2019 by Shyju S

എം-സോണ്‍ റിലീസ് – 1133 ക്ലാസ്സിക് ജൂൺ 2019 – 13 ഭാഷ ഫ്രഞ്ച് സംവിധാനം Louis Malle പരിഭാഷ സിനിഫൈൽ, അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, വാർ Info AF7E73E6A2A208AFF2CBAEDA9B3111161C549C12 8/10 സംവിധായകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു ബാല്യകാലാനുഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഗുഡ്‌ബൈ, ചിൽഡ്രൻ (Au Revoir Les Enfants). നാസി ജർമനിയുടെ അധീനതയിലായിരുന്ന ഫ്രാൻസിലെ ഒരു പ്രവിശ്യയിലുള്ള കാത്തലിക് ബോർഡിങ് സ്കൂളിൽ, ഭരണകൂടം അറിയാതെ രഹസ്യമായി താമസിച്ചു പഠിച്ചിരുന്ന ജൂതരായ കുട്ടികളും ഉണ്ടായിരുന്നു. നാസി […]

A Prophet / എ പ്രൊഫെറ്റ് (2009)

May 17, 2019 by Shyju S

എം-സോണ്‍ റിലീസ് – 1096 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ 7.9/10 അറബ് വംശജനായ ഒരു ഫ്രഞ്ച് യുവാവാണ് മാലിക്. ആ 19 വയസ്സുകാരന് ജയിലിൽ വച്ച് വംശീയസ്വഭാവമുള്ള ഗ്യാങ്ങുകളുടെ കിടമത്സരത്തിനിടെ, അറബികളെ വെറുപ്പോടെ കാണുന്ന കോർസികന്മാരുടെയും അവരുടെ നേതാവ് സെസാർ ലുച്യാനിയുടെയും ഭാഗത്ത്‌ നിൽക്കേണ്ടി വരുന്നു. ചിത്രം തുടങ്ങുമ്പോൾ ഏതാണ്ടൊരു നിർവികാരവും നിഷ്‌കളങ്കവുമായ; പകച്ച ഭാവത്തോടെ നിന്ന അവന് എല്ലാം പുതിയ പാഠങ്ങൾ […]

Open Your Eyes / ഓപ്പൺ യുവർ ഐസ് (1997)

May 2, 2019 by Shyju S

എം-സോണ്‍ റിലീസ് – 1084 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.8/10 സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെ, ഒരു നൂൽപ്പാലത്തിലൂടെന്നവണ്ണം ഒരു യാത്ര. കണ്ടുകഴിഞ്ഞും ദിവസങ്ങളോ ആഴ്ചകളോ വിടാതെ പിന്തുടരുന്ന സിനിമ. സുന്ദരനും സമ്പന്നനുമാണ് സ്വഭാവം കൊണ്ട് ഒരു പ്ലേബോയ് ആയ സെസാർ. ഒരു അപകടത്തെത്തുടർന്ന് മുഖം വികൃതമായതോടെ തകർന്നുപോയ ആ യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അവിശ്വസനീയമായ സംഭവങ്ങൾ ആണ് ഈ സിനിമ. കാമുകി […]

Rust and Bone / റസ്റ്റ് ആൻഡ് ബോൺ (2012)

March 20, 2019 by Shyju S

എം-സോണ്‍ റിലീസ് – 1042 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ […]

The Double Lover / ദി ഡബിള്‍ ലവര്‍ (2017)

March 7, 2019 by Asha

എം-സോണ്‍ റിലീസ് – 1019 ഭാഷ ഫ്രഞ്ച് സംവിധാനം François Ozon പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ്, ത്രില്ലർ 6.2/10 മോഡലിംഗ് ലോകത്തെ ക്ഷണികമായ ഗ്ലാമറില്‍ മടുത്ത്, ഒരു മ്യൂസിയത്തിൽ പാർട് ടൈം ജോലിക്കാരിയായ ക്ലോയെ; മാനസികമായി ദുർബ്ബലയായ ഒരു പെൺകുട്ടിയാണ്. തന്‍റെ വിട്ടുമാറാത്ത വയറുവേദനയ്ക്ക് പരിഹാരം തേടി ഒരുപാട് ഡോക്ടർമാർക്ക് ശേഷം കണ്ടുമുട്ടുന്ന മനോരോഗചികിത്സകനായ പോൾ മെയറുമായി അവള്‍ പ്രണയത്തിലാകുന്നു. അയാൾക്കൊപ്പം താമസിക്കാൻ തുടങ്ങിയ അവള്‍, പോളിന്‍റെ സ്വകാര്യ ജീവിതത്തിലെ, തനിക്കു മുന്നിൽ മറച്ചുവെക്കപ്പെട്ട […]

El Sur – The South / എൽ സുർ – ദ സൗത്ത് (1983)

March 4, 2019 by Asha

എം-സോണ്‍ റിലീസ് – 1014 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Víctor Erice പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 8/10 സ്പെയിനിലെ വടക്കൻ പ്രവിശ്യയിലൊരിടത്ത് ജീവിക്കുന്ന എട്ടുവയസ്സുകാരിയായ ഒരു പെൺകുട്ടിയാണ് എസ്ത്രേയ. ഏതൊരു പെൺകുട്ടിയേയും പോലെ അച്ഛനായിരുന്നു അവളുടെ മനസ്സിലെ ആദ്യ ഹീറോ. യാദൃശ്ചികമായി അവൾക്കുമുന്നിലെത്തുന്ന അച്ഛന്റെ ഭൂതകാലത്തിന്റെ ശ്ലഥചിത്രങ്ങൾ കൂട്ടിവെക്കുകയാണവൾ. അദ്ദേഹം ചെറുപ്പം ചെലവഴിച്ച ജന്മനാടായ ദക്ഷിണദേശം അവൾക്ക് കേട്ടറിവ് മാത്രമാണ്. സ്പെയിനിലെ ആഭ്യന്തരയുദ്ധാനന്തരമുള്ള കാലാവസ്ഥയും, അത് ജനങ്ങളെ എങ്ങനെ വ്യത്യസ്തമായി […]

The Merciless / ദ മേഴ്‌സിലെസ് (2017)

February 28, 2019 by Asha

എം-സോണ്‍ റിലീസ് – 1008 ഭാഷ കൊറിയൻ സംവിധാനം Sung-hyun Byun പരിഭാഷ സിനിഫൈൽ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 പരസ്പരവിശ്വാസത്തിലൂന്നിയ സൗഹൃദത്തിന്റെയും, ചതിയുടെയും, അതിജീവനത്തിന്റെയും സങ്കീർണകഥയാണ് ബ്യുൻ സങ്-ഹ്യുൻന്റെ ‘ദ മെഴ്‌സിലെസ്സ്’ വരച്ചുകാട്ടുന്നത്. ക്രൈം-ത്രില്ലർ ആണെങ്കിലും ഇതൊരു പക്കാ കൊറിയൻ മാസ്സ്-മസാല പടമല്ല. വ്യത്യസ്തവും സുന്ദരവുമായൊരു മധ്യവർത്തി സിനിമ എന്നൊക്കെ പറയാവുന്ന ഒന്ന്. കൊറിയയിലെ ഒരു അധോലോക സംഘാംഗമായ ഹാൻ ജേ-ഹോയെ, ജയിലിൽ വെച്ച് മറ്റൊരു ഗുണ്ടാത്തലവന്റെ അനുയായി നടത്തിയ വധശ്രമത്തിൽ നിന്നും ചെറുപ്പക്കാരനായ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]