The Spies
ദി സ്പൈസ് (2012)

എംസോൺ റിലീസ് – 2258

Download

5048 Downloads

IMDb

6.2/10

Movie

N/A

വർഷങ്ങളായി വടക്കൻ കൊറിയയുടെ ചാരനായി ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്ന, ഭാര്യയും രണ്ട് മക്കളുമായി സന്തുഷ്ടവും സംതൃപ്‌തവുമായ ജീവിതം നയിക്കുന്ന ഒരു കുടുംബനാഥനാണ് ഏജന്റ് കിം.
കൂട്ടത്തിൽ ചൈനയിൽ നിന്ന് വ്യാജ വയാഗ്ര കൊണ്ടുവന്ന് വിൽപ്പനയും നടത്തുന്നു. വടക്കൻ കൊറിയയിൽ നിന്ന് ഒളിച്ചോടി വന്ന മന്ത്രി ലീയെ കൊല്ലാൻ തീരുമാനിച്ച് വടക്കൻ കൊറിയ ഉന്നത ഉദ്യോഗസ്‌ഥരെ ദക്ഷിണ കൊറിയയിലേക്ക് അയക്കുന്നതോടെ ആ ദൗത്യം കിമ്മിന്റെയും കൂടെയുള്ള ചാരന്മാരായ അൻ ബിയോങ് ജിക്, ബെക് യിയോ ജിൻ, യൂൻ എന്നിവരുടെയും കൂടെ ചുമലിലാവുന്നു. എന്ത് വിലകൊടുത്തും ലീയെ കൊല്ലാൻ വടക്കൻ കൊറിയയും രക്ഷിക്കാൻ തെക്കൻ കൊറിയയും നടത്തുന്ന ശ്രമങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

.