High Tension
ഹൈ ടെന്‍ഷന്‍ (2003)

എംസോൺ റിലീസ് – 1105

ഭാഷ: ഫ്രഞ്ച്
സംവിധാനം: Alexandre Aja
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ഹൊറർ
Download

8810 Downloads

IMDb

6.7/10

കമ്പൈന്‍ സ്റ്റഡി നടത്താനായി വിദ്യാര്‍ഥിനികളായ അലക്സും മേരിയും വാരാന്ത്യത്തില്‍ ഗ്രാമത്തിലുള്ള അലെക്സിന്‍റെ വീട്ടിലേക്ക് വരുന്നു. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കടക്കുന്ന അജ്ഞാതനായ ഒരു ട്രക്ക് ഡ്രൈവര്‍ അലെക്സിന്‍റെ കുടുംബത്തെ ആക്രമിക്കുന്നു. കൊലയാളി അലെക്സിനെ ട്രക്കിലിട്ട് തട്ടിക്കൊണ്ട് പോകുമ്പോള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മേരിയും അതിനുള്ളില്‍ പെട്ടുപോകുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് 2003 ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ഹൊറര്‍ സിനിമയായ ഹൈ ടെന്‍ഷന്‍റെ പറയുന്നത്.

? ഈ ചിത്രത്തില്‍ കടുത്ത വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ ഏറെയുള്ളതിനാല്‍ പ്രായപരിധി ബാധകം.