Moon
മൂണ്‍ (2009)

എംസോൺ റിലീസ് – 1106

Download

1814 Downloads

IMDb

7.8/10

മൂണ്‍ 2009-ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍/ മിസ്റ്ററി ചിത്രമാണ്. സമീപ ഭാവിയില്‍ ഭൂമിയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായ ഹീലിയം-3 വിളവെടുക്കാന്‍ മൂന്നു വര്‍ഷത്തെ കരാറില്‍ ചന്ദ്രന്‍റെ മറുവശത്തു താമസ്സിക്കുകയാണ് സാം ബെല്‍. സഹായത്തിന് ഗെര്‍ട്ടി എന്ന കൃത്രിമ ബുദ്ധിയുള്ള കംപ്യൂട്ടറും. കരാര്‍ അവസാനിച്ചു ഭൂമിയിലേക്ക് തിരിച്ചു പോകാന്‍ രണ്ടാഴ്ചകള്‍ മാത്രം ശേഷിക്കേ ഉണ്ടാകുന്ന ആകസ്മിക സംഭവങ്ങള്‍ സാം ബെല്ലിന്‍റെ ജീവിതം സങ്കീര്‍ണ്ണമാക്കുന്നതാണ് ചിത്രത്തിന്‍റെ കഥ.

ഡങ്കന്‍ ജോണ്‍സ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഓസ്കാര്‍ ജേതാവ് സാം റോക്ക് വെല്‍ (ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്‌സൈഡ് എബ്ബിങ്ങ് മിസോറി) ആണ് പ്രധാന കഥാപാത്രമായ സാം ബെല്ലിനെ അവതരിപ്പിച്ചിരിക്കുന്നത്. സാം റോക്ക് വെല്ലിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.