Somehow 18
സംഹൗ 18 (2017)

എംസോൺ റിലീസ് – 2287

Download

6776 Downloads

IMDb

7.7/10

Movie

N/A

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഈ കഥയിലെ നായകൻ സഹപാഠികളുടെ റാഗിങ്ങിന് ഇരയാവുകയും അത് സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നു. ആ സമയത്ത്‌ ട്രാൻസ്ഫർ ആയി അവന്റെ ക്ലാസ്സിലേക്ക് വരുന്ന നായിക അവനെ അതിൽ നിന്നും രക്ഷിക്കുകയും ജീവിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കണ്ട ആദ്യമാത്രയിൽ തന്നെ അവളോട് പ്രണയം തോന്നുന്ന നായകൻ, കാന്താരിയായ നായികയോട് അത് തുറന്നുപറയുന്നില്ല. എന്നാൽ അധികം താമസിയാതെ അവൾ ആത്മഹത്യ ചെയ്യുന്നു. അതിന്റെ കാരണം അറിയാതെ നായകൻ പത്തു കൊല്ലമായി അവളുടെ ഓർമകളിൽ ജീവിക്കുകയാണ്. താൻ ജീവനുതുല്യം സ്നേഹിച്ച അവളെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു അവസരം ലഭിച്ചപ്പോൾ കാലത്തിലൂടെ പിറകോട്ട് സഞ്ചരിച്ച് സ്കൂൾ ദിനങ്ങളിലേക്ക് മടങ്ങിയെത്തുകയും അവൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മനസ്സിലാക്കുകയും ചെയ്യുന്നു.
തന്റെ പ്രിയതമയുടെ ജീവൻ വീണ്ടും നഷ്ടപ്പെടാതിരിക്കാൻ അവന് എന്തെല്ലാം ചെയ്യാൻ കഴിയും????

2 മണിക്കൂർ നേരം നിങ്ങളെ പരിശുദ്ധ പ്രണയത്തിന്റെ മാന്ത്രികക്കാഴ്ചയിൽ തളച്ചിടുന്ന കോമെഡിയും, ഫ്രണ്ട്ഷിപ്പും, റൊമാൻസും അടങ്ങിയ നല്ലൊരു കുഞ്ഞു ഫാന്റസി പാക്കേജ്.

കടപ്പാട് : ശ്രുതി രഞ്ജിത്ത്