എം-സോണ്‍ റിലീസ് – 2297
ഭാഷ | കൊറിയൻ |
സംവിധാനം | Jeong-kwon Kim |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ, ജീ ചാങ്ങ് വൂക്ക് |
ജോണർ | ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ |
പ്രണയത്തിനു അതിർ വരമ്പുകൾ നിശ്ചയിക്കുന്നതാരാണ്?
ഭാവിയിൽ നിന്നും പ്രണയത്തിന്റെ ഗതി മാറ്റിയൊഴുക്കുന്ന ഒരു വയർലെസ്സ് സന്ദേശം വന്നാലോ?
ഡിറ്റോ, ഒരു ക്ലാസിക്കൽ പ്രണയ കഥയാണ്. അത്യാവശ്യം ഫാന്റസി എലമെന്റ് കൂടെ ചേർത്തപ്പോൾ വളരെ വളരെ മനോഹരമായ കഥയായി മാറി.
1979 ൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് കോളേജിൽ നിന്നും ഒരു ഹാം റേഡിയോ ലഭിക്കുകയും, ചന്ദ്രഗ്രഹണത്തിന്റെ മനോഹാരിത ആസ്വദിച്ചു നിൽക്കുന്നവളിലേക്ക് ആ റേഡിയോയിലൂടെ ഒരു ചെറുപ്പക്കാരന്റെ ശബ്ദം അവളെ തേടിയെത്തുകയും ചെയ്യുന്നു. കാത്തിരിപ്പുകൾക്കും പരാതികൾക്കുമിടയിൽ അവർ മനസ്സിലാക്കുന്നു, അവർ തമ്മിലുള്ള അകലം 20 വർഷങ്ങളാണെന്ന്.
എന്തായിരിക്കും അവർ തമ്മിലുള്ള ബന്ധം. എങ്ങനെയിരിക്കും അവർ തമ്മിൽ കണ്ടു മുട്ടാൻ പോകുന്നത്.
പതിഞ്ഞ താളത്തിലും ഒഴുക്കിലും കഥ പറഞ്ഞു പോകുന്ന ഡിറ്റോ ഒരു അനുഭവം തന്നെയാണ്.
(കടപ്പാട്: ശ്രുതി രഞ്ജിത്ത്)